മാതാപിതാക്കള്‍ കുട്ടികളുടെ നല്ല സുഹൃത്താകണം: ജസ്റ്റിസ് ബി കമാല്‍ പാഷ
കൊച്ചി: ഇന്റര്‍നെറ്റ് ചതിക്കുഴികളുടെ ലോകത്ത് വിവിധ പ്രലോഭനങ്ങളില്‍ കൗമാരപ്രായത്തിലെ കുട്ടികള്‍ വഴിതെറ്റാതിരിക്കാന്‍ മാതാപിതാക്കള്‍ അവരുടെ നല്ല സുഹൃത്താകണമെന്ന് ജസ്റ്റിസ് ബി.കമാല്‍ പാഷ പറഞ്ഞു. എറണാകുളം ഗവ.ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രശ്‌നങ്ങള്‍ തുറന്ന് പറയുന്നതിനും കാര്യങ്ങളെ മനസിലാക്കുന്നതിനും ഈ സൗഹൃദം വളരെ അനിവാര്യമാണ്. കഠിനാധ്വാനത്തിലൂടെ ഉയര്‍ന്ന സ്ഥാനങ്ങളിലെത്താന്‍ വിദ്യാര്‍ഥികള്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭ കൗണ്‍സിലര്‍ കെ.വി.പി കൃഷ്ണകുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എറണാകുളം ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടപ്പിലാക്കുന്ന ഷീടോയ്‌ലറ്റ് നിര്‍മ്മാണ സമ്മതപത്രം ലെയണ്‍സ് ക്ലബ് ഭാരവാഹികളായ ദീപ്തി വിജയകുമാര്‍, കുമ്പളം രവി എന്നിവരില്‍ നിന്ന് പി.ടി.എ പ്രസിഡന്റ് അജിത്കുമാര്‍ എ. ഏറ്റുവാങ്ങി.
ഹയര്‍ സെക്കന്ററി റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി.എം മായ, പ്രിന്‍സിപ്പാള്‍ കെ.എം ശിവരാമന്‍, എസ്.എസ്.എ ജില്ലാ പ്രോഗ്രാം ഓഫീസര്‍ സന്തോഷ്‌കുമാര്‍ പി.ടി.എ പ്രസിഡന്റ് അജിത്കുമാര്‍, എസ്.എം.സി ചെയര്‍മാന്‍ ജോസ് ക്രിസ്റ്റഫര്‍, ഹെഡ്മിസ്ട്രസ് പി.വി ഗീത, ജയപ്രദീപ്, വിദ്യാര്‍ഥി പ്രതിനിധി ഭദ്ര എന്നിവര്‍ പ്രസംഗിച്ചു. വിവിധ മേഖലകളില്‍ സമ്മാനാര്‍ഹരായ വിദ്യാര്‍ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."