വന്യജീവി സങ്കേതം ഓഫിസിന് മുന്നില്‍ യു.ഡി.എഫിന്റെ കുത്തിയിരിപ്പ് സമരം
സുല്‍ത്താന്‍ ബത്തേരി: വടക്കനാട്ടെ വീട്ടമ്മമാര്‍ വയനാട് വന്യജീവിസങ്കേതം മേധാവിയുടെ ഓഫിസിനു മുന്നില്‍ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് പിന്തുണയറിയിച്ച് യു.ഡി.എഫ് സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികളും ജനപ്രതിനിധികളും കുത്തിയിരിപ്പ് സമരം നടത്തി. ഐ.സി ബാലകൃഷ്ണന് എം.എല്‍.എയുടെ നേതൃത്വത്തിലാണ് വാര്‍ഡന്റെ ഓഫീസിനുമുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. രാവിലെ 10ഓടെ യു.ഡി.എഫ് ജനപ്രതിനിധികളും നേതാക്കളും പ്രകടനമായെത്തി സമരംചെയ്യുന്ന വീട്ടമ്മമാര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചാണ് കുത്തിയിരിപ്പുസമരം ആരംഭിച്ചത്.
വാര്‍ഡന്റെ ഓഫിസിനുമുന്നില്‍ തയാറാക്കിയ സമരപന്തിലിലായിരുന്നു കുത്തിയിരിപ്പ്. പ്രതിഷേധ പരിപാടി മുസ്്ലിംലീഗ് ജില്ലാ പ്രസിഡന്റ് പി.പി.എ കരിം ഉദ്ഘാടനം ചെയ്തു. വീട്ടമ്മമാര്‍ നടത്തുന്ന സമരം ഇനിയും കണ്ടില്ലന്ന് നടിച്ചാല്‍ യു.ഡി.എഫ് ജില്ലാകമ്മിറ്റി സമരം ഏറ്റെടുക്കേണ്ടിവരുമെന്ന മുന്നിറിയപ്പും അദ്ദേഹം നല്കി. പ്രതിഷേധസമരത്തില്‍ നിയോജകമണ്ഡലം ചെയര്മാന് കെ.കെ അബ്രഹാം അധ്യക്ഷനായി. കെ.എല്‍ പൗലോസ്, ടി മുഹമ്മദ്, പി.കെ അനില്‍കുമാര്‍, കെ.ഇ വിനയന്, പി.പി അയ്യൂബ്, ജോര്‍ജ് തട്ടാന്‍പറമ്പില്‍, കെ.വി ശശി, എം.യു ജോര്‍ജ്, ശിവരാമന് പാറക്കുഴി, ബാനുപുളിക്കല്‍, ബാബു പഴുപ്പത്തൂര്‍, നിസിഅഹമ്മദ്, എന്‍.എം വിജയന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."