പ്രതിസന്ധികളെ സി.പി.എം അതിജീവിക്കുന്നതു ബലപ്രയോഗത്തിലൂടെ: എ വാസു
പയ്യന്നൂര്‍: തങ്ങള്‍ക്കു മുന്നിലുള്ള പ്രതിസന്ധികളെ സി. പി.എം അതിജീവിക്കുന്നതു ബലപ്രയോഗത്തിലൂടെയും നിഷ്ഠൂരമായ പ്രവര്‍ത്തനത്തിലൂടെയുമാണെന്നു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എ വാസു. മനുഷ്യാവകാശ കൂട്ടായ്മ പ്രവര്‍ത്തകര്‍ക്കുനേരെ നടന്ന സി.പി.എം അക്രമത്തിനെതിരെ ജനാധിപത്യവാദികളുടെ കൂടിച്ചേരലിന്റെ ഭാഗമായി സി.പി.എം പരിവാര്‍ സമഗ്രാധിപത്യ പ്രവണത എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നക്‌സല്‍, സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെയും പ്രതിസന്ധികളെ സി.പി.എം അതിജീവിച്ചത് അത്തരം രീതികളിലാണ്. കമ്യൂണിസ്റ്റ് മൂല്യങ്ങളും മാനുഷിക പരിഗണനകളും പാര്‍ട്ടിയുടെ പുതുതലമുറയ്ക്കു പകര്‍ന്നുനല്‍കാന്‍ നേതൃത്വം തയാറാകുന്നില്ലെന്നും അവരെ ഗുണ്ടകളാക്കി വളര്‍ത്താനാണു ശ്രമം. അക്രമം കുലത്തൊഴിലാക്കിയ ഇവരെ ഇടതുപക്ഷമെന്നു വിളിക്കാന്‍ കഴിയില്ല. ഇവര്‍ക്കു പുതിയ നിര്‍വചനം കണ്ടുപിടിക്കണമെന്നും എ വാസു പറഞ്ഞു.
ഗാന്ധിപാര്‍ക്ക് ഹാളില്‍ നടന്ന പരിപാടിയില്‍ ജോര്‍ജ് അധ്യക്ഷനായി. കെ രാമചന്ദ്രന്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, പി.എ പൗരന്‍, കെ രാജ്‌മോഹന്‍, ഗോവിന്ദരാജ്, കെ ബ്രിജേഷ് കുമാര്‍, എ.വി വിദ്യാധരന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."