ജനകീയവേദി നേതാവിനെതിരേ വധഭീഷണിയെന്ന് ജഡ്ജിക്ക് പരാതി
തലശ്ശേരി: ജനകീയവേദി ജില്ലാ സെക്രട്ടറി ഇ. മനീഷിനെ വധിക്കുമെന്ന് ചൂണ്ടിക്കാട്ടി ലീഗല്‍ സര്‍വീസ് ചെയര്‍മാന്‍ കൂടിയായ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് വി.ജയറാമിന് പരാതി നല്‍കിയതായി ഇ.മനീഷും വര്‍ക്കിങ്
പ്രസിഡന്റ് കെ.കെ ചാത്തുക്കുട്ടിയും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പാനൂര്‍ നരിക്കോട്ട് മല സംരക്ഷിക്കുന്നതിന്റെ ഭാഗമായി നിരവധി ജനകീയ പ്രക്ഷോഭങ്ങള്‍ ജനകീയവേദിയുടെ നേതൃത്വത്തില്‍ നടത്തി വരികയും സംസ്ഥാന ലീഗല്‍ സര്‍വിസ് അതോറിറ്റിയുടെ നിര്‍ദേശ പ്രകാരം ജഡ്ജ് സ്ഥലം സന്ദര്‍ശിക്കുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഈ മേഖലയില്‍ അനധികൃത ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതായും ഇവ ഉടന്‍ അടച്ച് പൂട്ടണമെന്നും ജഡ്ജ് ഉള്‍പ്പെടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ഇതെ തുടര്‍ന്നാണ് ജനകീയവേദി പ്രവര്‍ത്തകര്‍ക്കെതിരേ ഭീഷണി ഉയരുകയാണെന്നും രാഷ്ട്രീയ നേതൃത്വം ഉള്‍പ്പെടെ തനിക്കെതിരേ ഗുണ്ടകളെ ഉപയോഗിച്ച് വകവെരുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും മനീഷ ്പരാതിപ്പെട്ടു.
ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്ത വിനോദന്‍ കൊമ്പന്‍, രൂപേഷ്, എന്നിവരെ അക്രമിച്ച് സമര പരിപാടികള്‍ അവസാനിപ്പിക്കുവാന്‍ രാഷട്രീയപാര്‍ട്ടികളിലെ ചില നേതാക്കള്‍ വാടക ഗുണ്ടകളെ ഏര്‍പ്പാടാക്കിയ വിവരം ബോധ്യമായിട്ടുണ്ടെന്നും ജനകീയ വേദി നേതാക്കള്‍ പറഞ്ഞു. പത്ത് മാസം മുന്‍പ് സമരപരിപാടിയുടെ നേതാവായ കെ.പി ദിനേശനെ വാടക ഗുണ്ടകളെ ഉപയോഗിച്ച് കൈകാലുകള്‍ അടിച്ച് തകര്‍ത്തതിനേ തുടര്‍ന്ന് ചികിത്സയിലാണെന്ന കാര്യവും ജഡ്ജിക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
ദിനേശനെ ആക്രമിച്ച കേസിലെ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തതല്ലാതെ മറ്റ് നടപടികളൊന്നും ഉണ്ടായിട്ടില്ല. ഇതിന്റെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."