ജില്ലയില്‍ അപകടപ്പെരുമഴ
കണ്ണൂര്‍: ജില്ലയില്‍ വാഹനപരിശോധനയും വേഗപ്പൂട്ട് പരിശോധനയും പേരിനു മാത്രം. ഒരു മാസത്തിനിടെ ജില്ലയില്‍ കൊല്ലപ്പെട്ടത് 22 പേര്‍. പരുക്കേറ്റവര്‍ നൂറിലേറെ വരും. കാലവര്‍ഷം കനത്തതോടെ റോഡപകടങ്ങളും വര്‍ധിച്ചു. റെയിന്‍ബോ പോലുള്ള പ്രവര്‍ത്തനങ്ങള്‍ പൊലിസും മോട്ടോര്‍വാഹന വകുപ്പും തുടരുമ്പോഴും അപകടനിരക്കിനു കുറവൊന്നുമില്ല. വലിയ വാഹനങ്ങളുടെ വേഗപ്പൂട്ട് പരിശോധന നിലച്ചതോടെ സംസ്ഥാന പാതകളിലും ഇടറോഡുകളിലും ടിപ്പര്‍ലോറിയടക്കമുള്ള വാഹനങ്ങള്‍ ചീറിപ്പായുകയാണ്. പലതും പായുന്നത് വേഗപ്പൂട്ടുകള്‍ അഴിച്ചുവച്ചാണെന്ന ആക്ഷേപവും ശക്തമാണ്.
കഴിഞ്ഞ ഏപ്രിലില്‍ പുലര്‍ച്ചെയാണ് കീച്ചേരിയില്‍ കാറപകടമുണ്ടായത്. തലകീഴായി മറിഞ്ഞ കാറിലെ രണ്ടുപേര്‍ തല്‍ക്ഷണം മരിച്ചു. മെയ് അവസാനം പുതിയതെരുവില്‍ രാജസ്ഥാനില്‍നിന്നുള്ള കുടുംബം സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് അഞ്ചു വയസുകാരിയടക്കം മൂന്നുപേരാണ് മരിച്ചത്. ഈ വാഹനങ്ങളൊക്കെ അമിത വേഗതയിലാണ് സഞ്ചരിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്. ഈമാസം 23ന് പഴയങ്ങാടി കെ.എസ്.ടി.പി റോഡ് ബസ്‌റ്റോപിനു സമീപം കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാവ് മരിച്ചിരുന്നു. 25ന് സ്വകാര്യ ബസ് ബൈക്കിലിടിച്ച് മുഴപ്പിലങ്ങാട് അണ്ടല്ലൂര്‍ പഴയ കള്ളുഷാപ്പിനു സമീപം രണ്ടു പേരും മരിച്ചു. അമിതവേഗതയിലെത്തിയ സ്വകാര്യ ബസിടിച്ചാണ് അപകടം. അമിതവേഗം നിയന്ത്രിക്കാന്‍ മതിയായ സംവിധാനങ്ങളില്ലെന്നാണ് വര്‍ധിക്കുന്ന അപകടങ്ങള്‍ സൂചിപ്പിക്കുന്നത്. ദേശീയപാതയെക്കാള്‍ അപകട നിരക്ക് വര്‍ധിച്ചത് സംസ്ഥാന പാതയിലും പഞ്ചായത്ത് റോഡുകളിലുമാണ്. വേഗപ്പൂട്ട് പരിശോധനയും ഇന്റര്‍സെപ്റ്റര്‍ ഉപയോഗിച്ച് പരിശോധനയും ഈമേഖലയില്‍ കാര്യക്ഷമമായി നടക്കുന്നില്ലെന്നാണ് വിലയിരുത്തല്‍. മോട്ടോര്‍ വാഹനവകുപ്പ് സ്ഥാ പിച്ച സുരക്ഷാ കാമറകളും കാര്യക്ഷമമല്ലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."