സമ്പൂര്‍ണ വികസനം ലക്ഷ്യമിട്ട് ചെറുപുഴ പഞ്ചായത്ത് ബജറ്റ്
കിണര്‍, കുഴല്‍ക്കിണറുകള്‍ റീചാര്‍ജിങ്, കുളിക്കടവ് നിര്‍മാണം എന്നിവയ്ക്ക് പ്രത്യേകം ഫണ്ട്
ചെറുപുഴ: 29.74 കോടി രൂപ വരവും 22.90 കോടി ചെലവും കണക്കാക്കിയുള്ള ചെറുപുഴ പഞ്ചായത്ത് ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കൃഷ്ണന് അവതരിപ്പിച്ചു. കിണര്‍, കുഴല്‍ക്കിണറുകള്‍ റീചാര്‍ജിങ്, കുളിക്കടവ് നിര്‍മാണം, ജൈവ റോസ് പദ്ധതി എന്നിവയ്ക്ക് പ്രത്യേകം ഫണ്ട് നീക്കിവച്ചിട്ടുണ്ട്. പാടിയോട്ടുചാല്‍ മുതല്‍ രാജഗിരി വരെയുള്ള പൊതുമരാമത്ത് റോഡിന്റെ ഇരുവശങ്ങളിലും കൃഷിഭവന്റെ സഹായത്തോടെ പച്ചക്കറി കൃഷി നടത്തുക എന്ന പ്രത്യേക പരിപാടിക്കും പണം നീക്കിവച്ചു. പഞ്ചായത്ത് കെ.എസ്.ഇ.ബി സര്‍ട്ടിഫിക്കേഷനും സൗരോര്‍ജ തെരുവുവിളക്ക് സ്ഥാപിക്കാനും മഹാരാഷ്ട്ര മോഡല്‍ ബയോക്രഷ് സ്ഥാപിക്കാനും പദ്ധതിയുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ജമീല കോളയത്ത് അധ്യക്ഷനായി. ചര്‍ച്ചയില്‍ കെ.കെ ജോയി, കെ രാജന്, ഡെന്നി കാവാലം, മനോജ് വടക്കന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."