തുരുത്തുമ്മല്‍ കോളില്‍നിന്ന് ജലം ഒഴിവാക്കുന്ന പ്രവൃത്തി തുടരുന്നു
ചങ്ങരംകുളം: തുരുത്തുമ്മല്‍ കോള്‍പടവിലെ വെള്ളം നൂറടി തോട്ടിലേക്ക് അടിച്ചുകളയുന്ന പ്രവൃത്തികള്‍ തകൃതിയായി നടക്കുന്നു. മൂന്നു മോട്ടോര്‍ പമ്പ് സെറ്റുകള്‍ ഉപയോഗിച്ചാണ് വെള്ളം ഒഴിവാക്കുന്നത്.
ദിവസങ്ങളായി തുടരുന്ന മഴ കോളിലെ ജലനിരപ്പ് ഉയര്‍ത്തുന്നുണ്ട്. ഇതു കര്‍ഷകര്‍ക്കിടയില്‍ കടുത്ത ആശങ്കയുളവാക്കുന്നുണ്ട്. കാലവര്‍ഷംകൂടി കനത്താല്‍ ചിലപ്പോള്‍ കൃഷിതന്നെ ഉപേക്ഷിക്കേണ്ടി വരും. കഴിഞ്ഞദിവസം തൃശൂര്‍ ജില്ലയില്‍ ഉള്‍പ്പെടുന്ന തൊട്ടടുത്ത കോളില്‍ വെള്ളം കയറിയതിനെ തുടര്‍ന്നു ചില കര്‍ഷകര്‍ നെല്ല് കൊയ്യാതെ കൃഷി ഉപേക്ഷിക്കുമെന്നു വ്യക്തമാക്കിയിരുന്നു.
അധിക ചെലവു വഹിച്ച് കൊയ്ത്ത് നടത്തിയാലും വെള്ളത്തില്‍ കിടന്ന നെല്ല് സപ്ലൈകോ ഏറ്റെടുക്കുമോയെന്ന ആശങ്കയുമുണ്ട്. രണ്ടു തവണ ബണ്ട് തകര്‍ന്നതു കാരണം കൃഷിയിറക്കാന്‍ വൈകിയതാണ് വിളവെടുപ്പും വൈകാന്‍ കാരണമായത്. 450 ഏക്കര്‍ കൃഷിയിടത്തില്‍ വെള്ളം കയറിയതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."