മഞ്ചേശ്വരം പാത്തൂരില്‍ ദമ്പതികളെ വീട്ടില്‍ കയറി ആക്രമിച്ചു
മഞ്ചേശ്വരം: കേരള-കര്‍ണാടക അതിര്‍ത്തിയില്‍ പാത്തൂരില്‍ അക്രമി സംഘം അഴിഞ്ഞാടി. വീട്ടില്‍ കയറി ദമ്പതികളെ അക്രമിച്ച സംഘം ബൈക്കു തകര്‍ക്കുകയും കാറിനു നേരെ വെടിയുതിര്‍ക്കുകയും ചെയ്തു. സംഭവത്തില്‍ അഞ്ചുപേര്‍ക്കു പരുക്കേറ്റു. രക്ഷപ്പെട്ട അക്രമി സംഘത്തിനു വേണ്ടി പൊലിസ് തിരച്ചില്‍ തുടരുകയാണ്. പാത്തൂര്‍ തലക്കി ബൊള്നുറുവിലെ അബ്ദുല്‍ മജീദ് (26), ഭാര്യ ഫൗസിയ (24) എന്നിവര്‍ക്കും ഇവര്‍ക്കു നേരെ നടന്ന അക്രമം തടയാനെത്തിയ അയല്‍വാസി അബ്ദുല്‍ അസീസ് (30), മജീദിന്റെ മാതാവ് നഫീസ (45), സഹോദരന് സിറാജ് (23) എന്നിവര്‍ക്കുമാണ് പരുക്കേറ്റത്. ഇവരെ മംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ പുലര്‍ച്ചെ മൂന്നു മണിയോടെയാണു സംഭവം. നാലു കാറുകളിലായെത്തിയ സംഘം മജീദിന്റെ വീടു കുത്തിപ്പൊളിക്കുകയും മജീദിനെ വെട്ടിപരുക്കേല്‍പ്പിക്കുകയും ആയിരുന്നു. മജീദിനെ അക്രമിക്കുന്നതു തടയാനെത്തിയപ്പോഴാണ് മറ്റുള്ളവര്‍ക്കു പരുക്കേറ്റത്. അക്രമത്തിനു ശേഷം മടങ്ങിയ അക്രമി സംഘം തൊട്ടടുത്തള്ള പള്ളിക്കടുത്ത് പാര്‍ക്കു ചെയ്തിരുന്ന മജീദിന്റെ സഹോദരന് അഷ്റഫിന്റെ ബൈക്കു തകര്‍ത്തു. അഷ്റഫിന്റെ സുഹൃത്ത് സിദ്ദീഖിന്റെ ആള്‍ട്ടോ കാറിനു നേരെയാണ് നിറയൊഴിച്ചത്. കാറിന്റെ നാലു ടയറുകളും വെടിയുണ്ട കയറി തകര്‍ന്നു.
തലക്കിയിലെ മണല്‍ മാഫിയ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് സൂചനയുണ്ടെന്ന് പൊലിസ് പറഞ്ഞു. കര്‍ണാടകയില്‍ നിന്ന് പൂഴി കടത്തുന്ന സംഘങ്ങള്‍ തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നുവത്രെ. മണല്‍ വില കുറച്ചുവില്ക്കുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം.
കേരള-കര്‍ണാടക അതിര്‍ത്തിയായ തലക്കിയില്‍ നിന്നു ഒരു കിലോമീറ്റര്‍ റോഡ് മാര്‍ഗം സഞ്ചരിച്ചാല്‍ കര്‍ണാടകയിലെത്താം.
ഇവിടെ നിന്നെത്തിയവരാണ് അക്രമി സംഘത്തിലുണ്ടായിരുന്നതെന്നാണ് പൊലിസിന്റെ നിഗമനം. അക്രമത്തിനു ശേഷം സംഘം കര്‍ണാടകയിലേക്ക് രക്ഷപ്പെട്ടതായാണ് സംശയിക്കുന്നത്. മംഗളുരുവിലെ ആശുപത്രിയില്‍ കഴിയുന്ന മജീദിന്റെ മൊഴിയെടുത്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുവെന്ന് മഞ്ചേശ്വരം പൊലിസ് പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."