പ്ലാസ്റ്റിക് കാരിബാഗ്: കടകളുടെ ലൈസന്‍സ് റദ്ദ് ചെയ്യും
കണ്ണൂര്‍: ഏപ്രില്‍ രണ്ടോടെ ജില്ലയെ പ്ലാസ്റ്റിക് കാരിബാഗ്-ഡിസ്‌പോസബ്ള്‍ വിമുക്തമാക്കുന്നതിന് ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും നടത്തിവരുന്ന കാംപയിന്‍ അതിന്റെ പൂര്‍ണതയോടടുക്കുന്നതായി യോഗം വിലയിരുത്തി. ജില്ലയിലെ 60ഓളം തദ്ദേശ സ്ഥാപനങ്ങള്‍ ഇതിനകം പ്ലാസ്റ്റിക് കാരി ബാഗ് വിമുക്തമായി പ്രഖ്യാപിച്ചു കഴിഞ്ഞു. ബാക്കിയുള്ളവ വരുംദിവസങ്ങളില്‍ പ്രഖ്യാപനം നടത്തും. ഏപ്രില്‍ രണ്ടിനു ശേഷം ജില്ലയില്‍ പ്ലാസ്റ്റിക് കാരി ബാഗുകളും ഡിസ്‌പോസബ്ള്‍ കപ്പുകളും പ്ലേറ്റുകളും വിതരണം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ശക്തമായ സംവിധാനത്തിന് രൂപം നല്‍കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് പറഞ്ഞു.
ഏപ്രില്‍ രണ്ടിന് ശേഷം പ്ലാസ്റ്റിക് കാരി ബാഗുകളും ഡിസ്‌പോസബ്ള്‍ സാധനങ്ങളും വിതരണം ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നിയമനടപടിയുമായി മുന്നോട്ടുപോവുമെന്നും കലക്ടര്‍ അറിയിച്ചു. ഇക്കാര്യം പരിശോധിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങലുടെ നേതൃത്വത്തില്‍ ശക്തമായ പരിശോധന ഉള്‍പ്പെടെയുള്ള നടപടികളുണ്ടാവണമെന്നും കലക്ടര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."