HOME
DETAILS

'മിന'യിലെ ആദ്യ 5 ജി നഗരമായി അല്‍ഖോബാര്‍

  
backup
May 29 2018 | 08:05 AM

%e0%b4%ae%e0%b4%bf%e0%b4%a8%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%86%e0%b4%a6%e0%b5%8d%e0%b4%af-5-%e0%b4%9c%e0%b4%bf-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%85

 

ദമാം: അഞ്ചാം തലമുറയിലെ അതിവേഗ ഇന്റര്‍നെറ്റ് സംവിധാനം നടപ്പിലാക്കുന്ന മധ്യേഷ്യയിലെ ആദ്യ നഗരമായി അല്‍ഖോബാര്‍. കിഴക്കന്‍ സഊദിയിലെ പ്രമുഖ നഗരമായ ബഹ്‌റൈനുമായി അതിര്‍ത്തി പങ്കിടുന്നതുമായ അല്‍ ഖോബാറിലാണ് മിന എന്നറിയപെടുന്ന മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്ക രാജ്യങ്ങളിലെ ആദ്യ 5 ജി നെറ്റവര്‍ക്ക് സംവിധാനം നടപ്പിലാക്കിയത്.

അന്താരാഷ്ട്ര കമ്മ്യുണിക്കേഷന്‍ സെന്ററാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്റര്‍നെറ്റ് സാങ്കേതിക രംഗത്ത് കുതിച്ചു ചാട്ടം പ്രതീക്ഷിക്കുന്ന അഞ്ചാം തലമുറയിലെ ഇന്റര്‍നെറ്റ് സേവനത്തിന്റെ ആദ്യ ഘട്ടം റമദാന്‍ ആദ്യവാര്യത്തിലാണ് നടപ്പിലാക്കിയത്. ലോകമെമ്പാടുമുള്ള വിവര, വാര്‍ത്താവിനിമയ സാങ്കേതികവിദ്യകളെ സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനല്ല യുണൈറ്റഡ് നേഷന്‍സിന്റെ പ്രത്യേക ഏജന്‍സി പദ്ധതിയെ സ്വാഗതം ചെയ്തു.

സഊദി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജ്ജി കമ്മീഷന്റെ കീഴില്‍ ദേശീയ ഐ സി ടി ആക്റ്റ് പ്രകാരം അന്താരാഷ്ട്ര ടെലികമ്മ്യുണിക്കേഷന്‍ സെന്ററിന് 5 ജി മൈബൈല്‍ നെറ്റവര്‍ക്ക് ഉപയോഗിക്കാനും പരിശോധിക്കാനും ലൈസന്‍സ് നല്‍കുകയായിരുന്നു. 3.6 Ghz മുതല്‍ 3.8Ghz വരെ ബാന്‍ഡ് വിഡ്ത്തിലുള്ള 100 മെഗാ ഹേര്‍ട്‌സ് ചാനലുകള്‍ ഉപയോഗിച്ച് പരീക്ഷണം നടത്തുവാനാണ് സഊദി ടെലികോം അതോറിറ്റി ലൈസന്‍സ് നല്‍കിയത്.

വയര്‍ലെസ് ടെക്‌നോളജിയിലെ ഡാറ്റാ സംപ്രേക്ഷണത്തിന്റെ അളവ് നേരത്തേയുണ്ടായിരുന്നതിനേക്കാള്‍ സെക്കന്‍ഡില്‍ ഒരു ഗിഗാബൈറ്റ് അഥവാ ആയിരം എം ബി പി എസ് ആയി വര്‍ധിച്ചതായി അന്താരാഷ്ട്ര കമ്മ്യുണിക്കേഷന്‍ സെന്റര്‍ പ്രസ്താവനയില്‍ പറഞ്ഞു. പുതിയ ടെക്‌നോളജിയുടെ സവിശേഷതയും കഴിവും ഏറ്റവും മികച്ചതായതാണ് ഇന്റര്‍നെറ്റ് ഡാറ്റ ഇത്രയും വേഗത്തില്‍ കൈമാറ്റം ചെയ്യപ്പെടാന്‍ സാധ്യമാകുന്നത്.

2019 മധ്യത്തോടെ 3.43.8 ഗിഗാ ഹേര്‍ട്‌സിലുള്ള 5 ജി സ്‌പെക്ട്രം കരസ്ഥമാക്കുന്നതിനും 2020 ആദ്യത്തില്‍ എം എം തരംഗ സ്‌പെക്ട്രം നേടുന്നതിനും സഊദി കമ്മ്യുണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജ്ജി നിലവില്‍ നല്‍കിയിരിക്കുന്ന ടെസ്റ്റ്, ട്രയല്‍ ലൈസന്‍സ് മാറ്റി നല്‍കാനും പദ്ധതിയുണ്ട്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് വി.ഡി സതീശന്‍; സംസ്ഥാന വ്യാപക സമരത്തിനൊരുങ്ങി കോണ്‍ഗ്രസ്

Kerala
  •  11 days ago
No Image

ട്രോളി ബാഗില്‍ പണം കടത്തിയതിന് തെളിവില്ല; തുടരന്വേഷണം വേണ്ടെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

Kerala
  •  11 days ago
No Image

ഗസ്സയിലെ അക്രമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജിസിസി നേതാക്കള്‍

Kuwait
  •  11 days ago
No Image

സുൽത്താൻ അൽ നെയാദി, ഹസ്സ അൽ മൻസൂരി, എന്നിവർക്ക് ഫസ്റ്റ് ക്ലാസ് ബഹിരാകാശ മെഡൽ സമ്മാനിച്ച് യുഎഇ ഭരണാധികാരി

latest
  •  11 days ago
No Image

മഹാകുംഭമേള നടക്കുന്ന പ്രദേശത്തെ പുതിയ ജില്ലയായി പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

National
  •  11 days ago
No Image

ബലൂണ്‍ വീര്‍പ്പിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി; 13 വയസ്സുകാരന് ദാരുണാന്ത്യം

National
  •  11 days ago
No Image

ശ്രീറാമിന്റെ അഭിഭാഷകന് രണ്ടാം നിലയിലുള്ള കോടതിയുടെ പടി കയറാന്‍ വയ്യ; കെ.എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ മാറ്റി

Kerala
  •  11 days ago
No Image

യുഎഇയിൽ പ്രവർത്തനമാരംഭിച്ച് ഇ- ഹെയ്ലിംഗ് പ്ലാറ്റ്ഫോം ബോൾട്ട്; ഇന്ന് ഏഴ് റൈഡുകളിൽ 53 ശതമാനം കിഴിവ് 

uae
  •  11 days ago
No Image

'ഡല്‍ഹി ചലോ' മാര്‍ച്ചുമായി വീണ്ടും കര്‍ഷര്‍; തലസ്ഥാനത്ത് കര്‍ശന പരിശോധന, ഗതാഗതക്കുരുക്ക് 

National
  •  11 days ago
No Image

എം.എല്‍.എയുടെ മകന് എങ്ങനെ ആശ്രിതനിയമനം നല്‍കാനാകും;  കെ. കെ രാമചന്ദ്രന്‍നായരുടെ മകന്റെ നിയമനം റദ്ദാക്കി സുപ്രിംകോടതി

Kerala
  •  11 days ago