HOME
DETAILS
MAL
കെവിന്റേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
backup
May 29 2018 | 08:05 AM
കോട്ടയം: പ്രണയവിവാഹത്തെ തുടര്‍ന്ന് ഭാര്യവീട്ടുകാര്‍ തട്ടികൊണ്ടുപോയി പിന്നീട് തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കോട്ടയം സ്വദേശി കെവിന്റേത് മുങ്ങിമരണമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. ശരീരത്തില്‍ നിരവധി പരുക്കുകളുണ്ട്.എന്നാല്‍ ഇതൊന്നും മരണകാരണമായിട്ടില്ല. ആന്തരികാവയവങ്ങളുടെ പരിശോധനയ്ക്കു ശേഷമേ അന്തിമറിപ്പോര്‍ട്ട് തയ്യാറാവുകയുള്ളൂ.
മര്‍ദ്ദിച്ച ശേഷം തോട്ടിലേക്ക് തള്ളിയിട്ടതാവാമെന്നും അതല്ലെങ്കില്‍ രക്ഷപ്പെടുന്നതിനിടയില്‍ തോട്ടിലേക്ക് വീണതോ ആവാം.
അതേസമയം, നീനുവിന്റെ സഹോദരന് ഷാനു അടക്കമുള്ള പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."