അല്‍മുയസ്സര്‍ ഹജ്ജ് പാക്കേജ് നടപ്പാക്കുന്നതിന് 20 ആഭ്യന്തര ഹജ്ജ് സര്‍വിസ് കമ്പനികളെ തെരഞ്ഞെടുത്തു
ജിദ്ദ: ഈ വര്‍ഷത്തെ അല്‍മുയസ്സര്‍ ഹജ്ജ് പാക്കേജ് നടപ്പാക്കുന്നതിന് 20 ആഭ്യന്തര ഹജ്ജ് സര്‍വിസ് കമ്പനികളെ ഹജ്, ഉംറ മന്ത്രാലയം തെരഞ്ഞെടുത്തു. ഈ പാക്കേജില്‍ 3,465 റിയാലാണ് നിരക്ക്. പതിനായിരം പേര്‍ക്ക് അവസരം ലഭിക്കും.
ദുല്‍ഹജ് 11 മുതല്‍ 13 വരെയുള്ള ദിവസങ്ങളില്‍ ഇവര്‍ക്ക് മശാഇര്‍ മെട്രോ സേവനവും ലഭിക്കും. മറ്റു ദിവസങ്ങളില്‍ ബസുകളിലാണ് യാത്രാ സൗകര്യം ലഭിക്കുകയെന്നും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
അതേ സമയം ഈ വര്‍ഷത്തെ നിരക്ക് കുറഞ്ഞ ഹജ്ജ് പാക്കേജുകളുടെ പ്രയോജനം 75,000 പേര്‍ക്ക് ലഭിക്കും. കുറഞ്ഞ നിരക്കില്‍ ഹജ് നിര്‍വഹിക്കുന്നതിന് അവസരമൊരുക്കുന്ന രണ്ടാമത്തെ പാക്കേജില്‍ 65,000 പേര്‍ക്ക് അവസരം ലഭിക്കും. ഈ പാക്കേജ് നടപ്പാക്കുന്നതിന് 57 സര്‍വിസ് കമ്പനികളെ ഹജ്, ഉംറ മന്ത്രാലയം തെരഞ്ഞെടുത്തിട്ടുണ്ട്.
മക്കയില്‍ ലൈസന്‍സുള്ള കെട്ടിടങ്ങളിലാണ് തീര്‍ഥാടകരെ പാര്‍പ്പിക്കേണ്ടത്. തീര്‍ഥാടകരില്‍ ഒരാള്‍ക്ക് നാലു ചതുരശ്രമീറ്റര്‍ സ്ഥലം വീതം മുറികളില്‍ നീക്കിവെക്കണം. ഓരോ തീര്‍ഥാടകനും വെവ്വേറെ കട്ടിലുകളുണ്ടായിരിക്കണം. അറഫയില്‍ എയര്‍കണ്ടീഷന്‍ ചെയ്ത, തീപ്പിടിക്കാത്ത തമ്പുകളിലാണ് തീര്‍ഥാടകര്‍ക്ക് താമസം ഒരുക്കേണ്ടത്.
തമ്പുകളില്‍ തീര്‍ഥാടകര്‍ക്ക് 1.6 ചതുരശ്രമീറ്റര്‍ സ്ഥലം വീതം നീക്കിവെക്കണം. 30 തീര്‍ഥാടകര്‍ക്ക് ഒന്ന് എന്ന തോതില്‍ ടോയ്ലെറ്റുകളുമുണ്ടായിരിക്കണം. മുസ്ദലിഫയില്‍ രാപ്പാര്‍ക്കുമ്പോള്‍ രണ്ടു മൊബൈല്‍ ടോയ്ലെറ്റുകള് വീതവും സര്‍വീസ് കമ്പനികള്‍ ഒരുക്കണം.
ആഭ്യന്തര ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള നിരക്കുകള്‍ ഹജ്, ഉംറ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. ഏറ്റവും കുറഞ്ഞ നിരക്ക് 3,465 റിയാലാണ്. ഏറ്റവും കൂടിയ നിരക്ക് 11,905 റിയാലും. മിനായിലെ മലമുകളില്‍ നിര്‍മിച്ച ബഹുനില കെട്ടിടങ്ങളില്‍ താമസം ലഭിക്കുന്നവരാണ് ഏറ്റവും ഉയര്‍ന്ന നിരക്ക് അടയ്ക്കേണ്ടത്. ജനറല്‍ വിഭാഗത്തില്‍ ആദ്യ കാറ്റഗറിയില്‍ ജംറയില്‍ നിന്ന് തമ്പുകളിലേക്കുള്ള ദൂരത്തിന്റെ അടിസ്ഥാനത്തില്‍ 7,561, 7,661, 7,786, 7,911, 8,036, 8,099, 8,166 റിയാല്‍ തോതിലും രണ്ടാം കാറ്റഗറിയില്‍ 7,410, 7,535, 7,660, 7,785, 7,848, 7,910 റിയാല്‍ തോതിലും മൂന്നാം കാറ്റഗറിയില്‍ 6,608, 6,733, 6,858, 6,983, 7,046, 7,108 റിയാല്‍ തോതിലുമാണ് നിരക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ബഹ്റൈൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡോ. എസ്. ജയ്ശങ്കർ
bahrain
• a minute ago16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും
Kerala
• 6 minutes agoറേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്
Kerala
• 44 minutes agoക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു
Kerala
• an hour agoചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു
latest
• an hour agoകൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ
Kerala
• an hour ago2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്
uae
• 2 hours agoടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ
qatar
• 2 hours agoസമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം
Kerala
• 2 hours ago43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം
latest
• 2 hours ago1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പെടണം: സമസ്ത
Kerala
• 3 hours agoതിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര് മുങ്ങിമരിച്ചു
Kerala
• 4 hours agoതമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച
Kerala
• 5 hours agoപുരുഷന്മാര്ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം
Kerala
• 5 hours agoകോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം
Kerala
• 7 hours agoഷാന്‍ വധക്കേസ്: പ്രതികളായ ആര്.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി
Kerala
• 7 hours agoകണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്
Kerala
• 7 hours ago'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്റഫ്
Kerala
• 7 hours agoതദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു
LDF-11
UDF-17
BJP-3