അംഗപരിമിതര്‍ക്ക് സഹായകരമായ റോബോട്ടുമായി ചൈന
ഷാങ്വായി: അംഗപരിമിതര്‍ക്ക് ഇനി നടക്കാനും ഇരിക്കാനും മറ്റുള്ളവരെ ആശ്രയിക്കേണ്ട. അത്തരക്കാര്‍ക്കായി ചൈനയിതാ പുതിയ റോബോട്ട് പുറത്തിറക്കാനൊരുങ്ങുകയാണ്. രണ്ടു വര്‍ഷത്തിനുള്ളില്‍ പുതിയ റോബോട്ട് പുറത്തിറക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
ദി ഫോറിയര്‍ എക്‌സ് വണ്‍ എന്ന പേരിലുള്ള ഇതിന് 20 കിലോഗ്രാം ആണ് ഭാരം. നട്ടെല്ലിന് ക്ഷതം സംഭവിച്ച് കിടപ്പിലായവര്‍ പക്ഷാഘാതം സംഭവിച്ചവര്‍ എന്നിവര്‍ക്കെല്ലാം ഇതു സഹായകമാവും. നിലവില്‍ ജപ്പാന്‍,ഇസ്രായേല്‍ രാജ്യങ്ങള്‍ ഇത്തരം രീതിയിലുള്ള റോബോട്ടുകള്‍ വികസിപ്പിച്ചിട്ടുണ്ട്. 45000 മുതല്‍ 87,000 ഡോളര്‍ വരെയാണ് ഇതിന്റെ വില. ഇതിലും വില കുറച്ച് റോബോട്ട് പുറത്തിറക്കാനാണ് ചൈനയുടെ ശ്രമം.
ഇരിക്കാനും നില്‍ക്കാനും നടക്കാനും കോണിപ്പടി കയറാനുമെല്ലാം ഇനി ഇവന്‍ കൂടെയുണ്ടാകും. ഒരു തവണ ചാര്‍ജ് ചെയ്താല്‍ ഇതു ഏഴു മണിക്കൂര്‍ വരെ പ്രവര്‍ത്തിക്കും. ചൈനയില്‍ മാത്രം 80 മില്യണ്‍ ജനങ്ങളാണ് അഗംപരിമിതരായിട്ടുള്ളത്. ഇതെല്ലാമാണ് ചൈനയെ ഇത്തരം റോബോട്ട് നിര്‍മിക്കാന്‍ പ്രേരിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."