ജലക്ഷാമം രൂക്ഷം; വിനോദ സഞ്ചാരികളോട് കടക്കു പുറത്തെന്ന് ഷിംല
ഷിംല: വിനോദ സഞ്ചാരികളുടെ പറുദീസയായ ഷിംലയില്‍ സഞ്ചാരികളോട് തല്‍ക്കാലത്തേക്ക് വരരുതെന്ന് അഭ്യര്‍ഥിച്ച് ഗ്രാമവാസികള്‍. കുടിവെള്ള ക്ഷാമം തന്നെ പ്രശ്നം. ഹോട്ടലുകളെല്ലാം തന്നെ ബുക്കു ചെയ്ത റൂമുകള്‍ റദ്ദാക്കുകയാണ്.
അതിരൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുകയാണ് ഹിമാചല്‍ പ്രദേശിന്റെ തലസ്ഥാനമായ ഷിംല. തുടര്‍ച്ചയായ ഏഴുദിവസമായി പൈപ്പിന് ചുവട്ടില്‍ വെള്ളത്തിനായി കാത്തുനില്‍ക്കുകയാണ് പ്രദേശവാസികള്‍.
കുടിവെള്ള ക്ഷാമത്തിന് എത്രയും വേഗം പരിഹാരം കാണാന്‍ ഹൈക്കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിഷേധവുമായി ജനങ്ങള്‍ മുഖ്യമന്ത്രിയുടെ വസതിക്കുമുന്നില്‍ തമ്പടിച്ചിരുന്നു. പ്രതിഷേധക്കാര്‍ ഷിംല-കല്‍ക്ക റോഡ് ഉപരോധിക്കുകയും ചെയ്തു.
വെള്ളം പിക്ക് അപ്പ് വാനുകളിലും മറ്റുമായി എത്തിക്കുന്നുണ്ടെങ്കിലും അതെല്ലാം വിഐപികളുടെ വീടുകളിലേക്കും വന്‍കിട ഹോട്ടലുകളിലേക്കും കടത്തുകയാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."