രാജ്യത്തെ മുഴുവന്‍ അറവു ശാലകളും നിരോധിക്കണം- അസം ഖാന്
ലഖ്നോ: രാജ്യത്തെ മുഴുവന്‍ അറവുശാലകളും നിരോധിക്കണമെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അസം ഖാന്. അറവുശാലകള്‍ പൂര്‍ണമായും നിരോധിക്കണമെന്നാണ് താന്‍ ആവശ്യപ്പെടുന്നത്. അറക്കുന്നതില്‍ നിയമാനുസൃതമായതെന്നും അല്ലാത്തതെന്നും പറഞ്ഞാല്‍ എന്താണ്. ഒന്നും വധിക്കപ്പെടാന്‍ പാടില്ല. ഇത് താന്‍ കുറേ കാലമായി പറയുന്നതാണെന്നും അസംഖാന് പറഞ്ഞു.
മുസ്ലിംകള് മാട്ടിറച്ചി കഴിക്കുന്നത് നിര്‍ത്തണമെന്നും അദ്ദേഹം ഉപദേശിച്ചു.
കന്നുകാലികളെ കൊല്ലുന്നത് നിര്‍ത്തിയാല്‍ കുട്ടികള്‍ക്ക് കുടിക്കാന്‍ പാലെങ്കിലും കിട്ടും. എന്തുകൊണ്ടാണ് കേരളത്തിലും പശ്ചിമബംഗാളിലും ത്രിപുരയിലും ഗോവധം നിയമപരമായി നടക്കുന്നതെന്നും അസം ഖാന് ചോദിച്ചു.
ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനധികൃത അറവുശാലകള്‍ പൂട്ടാന്‍ നടപടിയെടുക്കുന്ന സാഹചര്യത്തിലാണ് അസം ഖാന് ചാനലിലൂടെ തന്റെ നിലപാട് വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."