തുമ്പൊന്നും കിട്ടിയില്ല: വര്‍ഷങ്ങളായുള്ള മലേഷ്യന്‍ വിമാനത്തിനായുള്ള തെരച്ചില്‍ നിര്‍ത്തി
ക്വാലലംപൂര്: ലോക വ്യോമയാന ചരിത്രത്തിലെ ദുരൂഹതയേറിയ മലേഷ്യന്‍ വിമാനത്തിനു വേണ്ടിയുള്ള തെരച്ചില്‍ പൂര്‍ണമായും നിര്‍ത്തിവച്ചു. വര്‍ഷങ്ങള്‍ നീണ്ട തെരച്ചിലിലില്‍ ഫലമില്ലെന്നു കണ്ടാണ് ഒടുവില്‍ നിര്‍ത്തിയത്. 239 യാത്രക്കാരുമായി പറന്ന എം.എച്ച് 370 എന്ന മലേഷ്യന്‍ വിമാനം 2014 മാര്‍ച്ചിലാണ് കാണാതായത്. ക്വാലലംപൂരില്‍ നിന്ന് ബീജിങിലേക്കു പോകുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്.
ഓസ്ട്രേലിയയുടെ നേതൃത്വത്തില്‍ സമുദ്രത്തില്‍ 1,20,000 ചതുരശ്ര അടിവരെ നേരത്തെ തെരച്ചില്‍ നടത്തുകയും കഴിഞ്ഞവര്‍ഷം ജനുവരിയില്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു. യാത്രക്കാരുടെ കുടുംബങ്ങളുടെ സമ്മര്‍ദം മൂലം മലേഷ്യന്‍ സര്‍ക്കാര്‍ യു.എസിലെ ഓഷ്യന്‍ ഇന്‍ഫിനിറ്റിയുമായി കരാറില്‍ ഏര്‍പ്പെടുകയും തെരച്ചില്‍ പുനരാരംഭിക്കുകയും ചെയ്തു. വിമാനത്തിന്റെ ഭാഗങ്ങളോ അതിന്റെ ബ്ലാക് ബോക്സോ കിട്ടിയാല്‍ മാത്രമേ പണം നല്‍കൂ എന്ന വ്യവസ്ഥയിലായിരുന്നു ഈ തെരച്ചില്‍.
തെരച്ചില്‍ വിജയകരമായിരുന്നുവെങ്കില്‍ കമ്പനിക്ക് 70 മില്യണ്‍ ഡോളര്‍ ലഭിക്കുമായിരുന്നു. എന്നാല്‍ വിമാനത്തെപ്പറ്റി ഒരു വിവരം പോലും നല്കാന് ഇവര്‍ക്കായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."