കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് രൂപീകരണ ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കണം: കെ.ജി.ഒ.എഫ്
തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍യീസ് (കെ.എ.എസ്) രൂപീകരിക്കുന്നതിന് വേണ്ടി സര്‍വ്വീസ് സംഘടനകളുമായി ചര്‍ച്ച തുടങ്ങണമെന്ന് കേരള ഗസറ്റഡ് ഓഫിസേഴ്‌സ് ഫെഡറേഷന്‍ (കെ.ജി.ഒ.എഫ്) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
ഭരത്ഭൂഷന്‍ ചീഫ് സെക്രട്ടറിയായിരുന്നപ്പോള്‍ ഇതിനുള്ള നടപടികള്‍ തുടങ്ങിയതാണ്. എന്നാല്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ സമ്മര്‍ദ്ദംമൂലം അത് ഉപേക്ഷിക്കേണ്ടിവന്നു. അഴിമതി രഹിതമായ ജനപക്ഷ സിവില്‍ സര്‍വീസിനുവേണ്ടിയുള്ള സര്‍ക്കാരിന്റെ നടപടികളെ കെ.ജി.ഒ.എഫ് പൂര്‍ണ്ണമായി സ്വാഗതം ചെയ്യുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റിയതിലെ അഴിമതികളെക്കുറിച്ചും അന്വേഷിക്കണമെന്ന് കെ.ജി.ഒ.എഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.പ്രസിഡന്റ് ഡോ.ബി. ബാഹുലേയന്റെ അധ്യക്ഷതയില്‍ കൂടിയ സംസ്ഥാന കമ്മിറ്റിയോഗത്തില്‍ ജനറല്‍ സെക്രട്ടറി കെ.എസ്. സജികുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.ജി.ഒ.എഫ് നേതാക്കളായ ജെ.സജീവ്, വി.എസ്. ജയനാരായണന്‍, എന്‍. നാരായണശര്‍മ്മ, ഡോ. വി.എം. ഹാരിസ്, എസ്. വിനോദ് മോഹന്‍, അനില്‍ ഗോപിനാഥ്, ഡോ. പി.ഡി. കോശി, എസ്. വിജയകുമാര്‍, ഡോ.എം.കെ.പ്രദീപ്കുമാര്‍, ഡോ. എസ്.കെ. സത്യരാജ്, ഡോ. എ.എസ്. ബിജുലാല്‍, എം.സജി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."