പ്രതിഷേധം ഫലം കണ്ടു; കൈരാനയിലും ഭണ്ഡാര-ഗോണ്ഡിയയിലും ബുധനാഴ്ച റീ-പോളിങ്
ന്യൂഡല്‍ഹി: വോട്ടെടുപ്പ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് ആക്ഷേപമുയര്‍ന്ന ലോക്‌സഭാ മണ്ഡലങ്ങളായ ഉത്തര്‍പ്രദേശിലെ കൈരാനയിലും മഹാരാഷ്ട്രയിലെ ഭണ്ഡാര-ഗോണ്ഡിയിലും ബുധനാഴ്ച റീ-പോളിങ് നടക്കും. കൈരാനയിലെ 73 പോളിങ് സ്റ്റേഷനുകളിലും ഭണ്ഡാര-ഗോണ്ഡിയയിലെ 49 പോളിങ് സ്റ്റേഷനുകളിലുമാണ് റീ-പോളിങ് നടക്കുകയെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.
തിങ്കാളാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പില്‍ മണ്ഡലങ്ങളിലെയും നിരവധി പ്രദേശങ്ങളില്‍ വോട്ടിങ് യന്ത്രം തകരാറിലായിരുന്നു. ഇതിനെ തുടര്‍ന്ന് റീ-പോളിങ് നടത്തണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. ഉപതെരഞ്ഞെടുപ്പിനിടെ വോട്ടെടുപ്പ് യന്ത്രത്തില്‍ തകരാറില്ലെന്നും വിവിപാറ്റിനാണ് പ്രശ്‌നമുണ്ടായതെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഒ.പി റാവത്ത് പറഞ്ഞു. ഉപതെരഞ്ഞെടുപ്പിലെ വിവിപാറ്റ് യന്ത്രങ്ങള്‍ പുതിയതും ഇത് ആദ്യമായാണ് ഉപയോഗിക്കുന്നതെന്നും ഒ.പി റാവത്ത് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."