ആഭ്യന്തര ഹജ്ജ് പാക്കേജുകള്‍ തെരഞ്ഞെടുക്കാനുള്ള ഇ- ട്രാക് സംവിധാനം വ്യാഴാഴ്ച മുതല്‍
റിയാദ്: ഈ വര്‍ഷത്തെ ഹജ്ജിനുള്ള ആഭ്യന്തര രജിസ്‌ട്രേഷന്‍ സംവിധാനത്തിന്റെ ആദ്യഘട്ടം വ്യാഴം മുതല്‍ ആരംഭിക്കും. ആഭ്യന്തര ഹാജിമാര്‍ക്ക് ആവശ്യമായ കാറ്റഗറികളും പാക്കേജുകളുമാണ് റമദാന്‍ പതിനഞ്ചു മുതല്‍ ഇ- ട്രാക് സംവിധാനം വഴി തിരഞ്ഞെടുക്കാനുള്ള സംവിധാനമൊരുങ്ങുന്നത്.
എങ്കിലും ദുല്‍ഖഅദ് ഒന്ന് മുതലാണ് ലഭ്യമായ കാറ്റഗറികളിലും പാക്കേജുകളിലും രജിസ്‌ട്രേഷന്‍ ആരംഭിക്കുക. അതേസമയം ഈ വര്‍ഷത്തെ നിരക്ക് കുറഞ്ഞ ഹജ്ജ് പാക്കേജുകളുടെ പ്രയോജനം 75,000 പേര്‍ക്ക് ലഭിക്കും. കുറഞ്ഞ നിരക്കില്‍ ഹജ് നിര്‍വഹിക്കുന്നതിന് അവസരമൊരുക്കുന്ന രണ്ടാമത്തെ പാക്കേജില്‍ 65,000 പേര്‍ക്ക് അവസരം ലഭിക്കും. ഈ പാക്കേജ് നടപ്പാക്കുന്നതിന് 57 സര്‍വിസ് കമ്പനികളെ ഹജ്, ഉംറ മന്ത്രാലയം തെരഞ്ഞെടുത്തിട്ടുണ്ട്.
ആഭ്യന്തര ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള നിരക്കുകള്‍ ഹജ്, ഉംറ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. ഏറ്റവും കുറഞ്ഞ നിരക്ക് 3,465 റിയാലാണ്. ഏറ്റവും കൂടിയ നിരക്ക് 11,905 റിയാലുമാണ്. മിനായിലെ മലമുകളില്‍ നിര്‍മിച്ച ബഹുനില കെട്ടിടങ്ങളില്‍ താമസം ലഭിക്കുന്നവരാണ് ഏറ്റവും ഉയര്‍ന്ന നിരക്ക് അടയ്‌ക്കേണ്ടത്. ജനറല്‍ വിഭാഗത്തില്‍ ആദ്യ കാറ്റഗറിയില്‍ ജംറയില്‍ നിന്ന് തമ്പുകളിലേക്കുള്ള ദൂരത്തിന്റെ അടിസ്ഥാനത്തില്‍ 7,561, 7,661, 7,786, 7,911, 8,036, 8,099, 8,166 റിയാല്‍ തോതിലും രണ്ടാം കാറ്റഗറിയില്‍ 7,410, 7,535, 7,660, 7,785, 7,848, 7,910 റിയാല്‍ തോതിലും മൂന്നാം കാറ്റഗറിയില്‍ 6,608, 6,733, 6,858, 6,983, 7,046, 7,108 റിയാല്‍ തോതിലുമാണ് നിരക്ക്.
അനുവദിക്കപ്പെട്ട തമ്പുകള്‍ സ്വീകരിക്കുന്നതിന് സര്‍വ്വീസ് കമ്പനികള്‍ വിസമ്മതിക്കുന്ന പക്ഷം അക്കാര്യം ഹജ്ജ്, ഉംറ മന്ത്രാലയത്തെ അറിയിക്കുന്നതിനുള്ള അവസാന ദിവസം ശവ്വാല്‍ ഇരുപത് ആണെന്നും ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."