HOME
DETAILS

രാഷ്ട്രീയത്തില്‍ മതത്തെ ഉപയോഗിക്കുന്നതിനെതിരേ ബി.ജെ.പി നേതാവ് സുപ്രിംകോടതിയില്‍

  
backup
May 29 2018 | 16:05 PM

5464562132131-2

ന്യൂഡല്‍ഹി: മതത്തെ രാഷ്ട്രീയനേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നത് തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മിഷനു നിര്‍ദേശം കൊടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുപ്രിംകോടതിയില്‍ ഹരജി നല്‍കി. പതിവായി ബി.ജെ.പിക്കു വേണ്ടി സുപ്രിംകോടതിയെ സമീപിക്കാറുള്ള ഡല്‍ഹി ഘടകം ബി.ജെ.പി വക്താവും അഭിഭാഷകനുമായ അശ്വിനികുമാര്‍ ഉപാധ്യയാണ് ഹരജിക്കാരന്‍. അത്തരം സ്ഥാനാര്‍ഥികളെ തെരഞ്ഞെടുപ്പില്‍ നിന്നു വിലക്കണമെന്നും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മതത്തെ ഉപയോഗിക്കുന്ന പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്നും അദ്ദേഹം ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവില്‍ ജനപ്രാതിനിധ്യനിയമത്തിലെ 123(3) വകുപ്പ് പ്രകാരം മതം, ജാതി, വംശം, വര്‍ണം തുടങ്ങിയയ വികാരങ്ങള്‍ ഉന്നയിച്ച് തെരഞ്ഞെടുപ്പു പ്രചാരണം നടത്തുന്നത് കുറ്റകരമാണ്. എന്നാല്‍, ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച ഒരു പരാതി എന്ന നിലയ്‌ക്കേ ഉന്നയിക്കാന്‍ കഴിയൂ. പരാതിയുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇതേ കുറിച്ച് അന്വേഷണം നടത്താന്‍ കമ്മിഷനു കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ചു പരാതികള്‍ ഉയരുന്ന പക്ഷം അന്വേഷണ ഏജന്‍സികള്‍ അവ പരിശോധിക്കണം.

തെരഞ്ഞെടുപ്പില്‍ വിജയിക്കാനായി മതത്തെ ഉപയോഗിക്കുന്നത് ഇന്ത്യയിലെ ജനാധിപത്യ മതതേരര സംവിധാനത്തിനും അഖണ്ഡതയ്ക്കും ഐക്യത്തിനും ദോഷംചെയ്യും. ഇത്തരം ഘട്ടങ്ങളില്‍ സ്ഥാനാര്‍ഥിക്കും പാര്‍ട്ടിക്കും എതിരേ ശിക്ഷാനടപടി സ്വീകരിക്കാന്‍ കമ്മിഷന് അധികാരം നല്‍കി ഉത്തരവിടണമെന്നും 124 പേജ് വിരുന്ന നീണ്ട ഹരജിയില്‍ അദ്ദേഹം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പു പരിഷ്‌കരണം സംബന്ധിച്ച 1990ലെ ഗോസ്വാമി കമ്മിറ്റി, 1998ലെ ഇന്ദ്രജിത് ഗുപ്ത കമ്മിറ്റി, 1993ലെ വോറ കമ്മിറ്റി റിപ്പോര്‍ട്ടുകളും ഈ വിഷയത്തിലുള്ള വിവിധ കോടതി ഉത്തരവുകളും ഹരജിക്കാരന്‍ ഉദ്ധരിച്ചു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിദ്ധാര്‍ത്ഥന്റെ മരണം; ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം തടഞ്ഞ് ഗവര്‍ണര്‍

Kerala
  •  3 months ago
No Image

ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് പുരസ്‌കാരത്തിളക്കത്തില്‍ കടലുണ്ടിയും കുമരകവും

Kerala
  •  3 months ago
No Image

അര്‍ജുന്‍ ഇനി ഓര്‍മകളില്‍; കണ്ണീരോടെ യാത്രാമൊഴി നല്‍കി നാട്

Kerala
  •  3 months ago
No Image

മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ വര്‍ധിപ്പിച്ചു, അതീവ ജാഗ്രത

National
  •  3 months ago
No Image

70ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്; ആവേശപ്പോരില്‍ കുതിച്ച് പായാന്‍ 19 ചുണ്ടന്‍വള്ളങ്ങള്‍

Kerala
  •  3 months ago
No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  3 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  3 months ago
No Image

അങ്കമാലിയില്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു; ഭാര്യ വെന്തു മരിച്ചു, കുട്ടികള്‍ക്ക് ഗുരുതര പരുക്ക്

Kerala
  •  3 months ago
No Image

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നു മുതല്‍ ശക്തമായ മഴക്ക് സാധ്യത;  ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

കണ്ണീരോടെ ജനസാഗരം: അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലില്‍- സംസ്‌കാരം ഉച്ചയ്ക്ക്

Kerala
  •  3 months ago