HOME
DETAILS
MAL
മലപ്പുറത്ത് നികുതി വെട്ടിച്ചു കടത്തിയ 38 കിലോ വെള്ളി ആഭരണങ്ങള്‍ ഇലക്ഷന് സ്ക്വാഡ് പിടികൂടി
backup
March 28 2017 | 07:03 AM
മലപ്പുറം: ലോക്സഭാ ഉപതെരെഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇലക്ഷന് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ നികുതി വെട്ടിച്ച് കടത്തുകയായിരുന്ന 38 കിലോ വെള്ളി ആഭരണങ്ങള്‍ പിടികൂടി.
അങ്ങാടിപ്പുറം പഞ്ചായത്ത് സെക്രട്ടറി സിദ്ധിഖ് കൈപ്പുറത്തിന്റെ നേതൃത്വത്തിലുള്ള സ്റ്റാറ്റിക് സര്‍വലന്‍സ് സ്ക്വാഡാണ് ആഭരണങ്ങള്‍ പിടിച്ചെടുത്തത്.
മലപ്പുറം മേല്‍മുറിയില്‍ ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ നടത്തിയ വാഹന പരിശോധനയിലാണ് തമിഴ്നാട് സേലത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് കടത്തുകയായിരുന്ന വെള്ളി ആഭരണങ്ങള്‍ പിടി കൂടിയത്. പിടിച്ചെടുത്ത ആഭരണങ്ങള്‍ വാണിജ്യ നികുതി വകുപ്പ് അധികൃതര്‍ക്ക് കൈമാറി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."