മുസ്‌ലിംലീഗ് പരിസ്ഥിതി സെമിനാര്‍ തൃശൂരില്‍
കോഴിക്കോട്: 'നിത്യഹരിത ഭൂമി വീണ്ടെടുക്കപ്പെട്ട പ്രകൃതി' എന്ന മുദ്രാവാക്യവുമായി മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി നടത്തിവരുന്ന കാംപയിനിന്റെ തുടര്‍ച്ചയായി ജൂണ്‍ 5ന് തൃശൂരില്‍ പരിസ്ഥിതി സെമിനാര്‍ സംഘടിപ്പിക്കും.
തുടര്‍ന്ന് ഒരാഴ്ചക്കാലം പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ പ്രചാരണ കാംപയിനും സംഘടിപ്പിക്കും. 'ബീറ്റ് ദ പ്ലാസ്റ്റിക്' എന്ന മുദ്രാവാക്യവുമായി യുവജന, വിദ്യാര്‍ഥി സംഘടനകനാണ് കാംപയിന് നേതൃത്വം നല്‍കുക.ഇടതുസര്‍ക്കാരിന്റെ നയപരിപാടികള്‍ പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്നവയാണെന്നും വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കാന്‍ പൊതുജനങ്ങളെ രംഗത്തിറക്കാന്‍ വിപുലമായ പരിപാടികള്‍ ആവിഷ്‌കരിക്കാനും മുസ്‌ലിംലീഗ് പരിസ്ഥിതി സമിതിയുടെ പ്രത്യേക യോഗം തീരുമാനിച്ചു.
മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും പരിസ്ഥിതി സംരക്ഷണ സമിതി ചെയര്‍മാനുമായ കെ.കുട്ടി അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുറഹിമാന്‍ രണ്ടത്താണി പ്രവര്‍ത്തനപരിപാടി വിശദീകരിച്ചു. കുറുക്കോളി മൊയ്തീന്‍ സ്വാഗതവും നജീബ് കാന്തപുരം നന്ദിയും പറഞ്ഞു.
പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനും കാംപയിന്‍ വന്‍വിജയമാക്കാനും പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."