HOME
DETAILS

മരുന്നില്‍ സംഗീതം ചാലിച്ച് മെഹറൂഫ് രാജ്

  
backup
July 01 2016 | 05:07 AM

%e0%b4%ae%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%82%e0%b4%97%e0%b5%80%e0%b4%a4%e0%b4%82-%e0%b4%9a%e0%b4%be%e0%b4%b2%e0%b4%bf%e0%b4%9a%e0%b5%8d

ബാലുശ്ശേരി: ആലപിക്കാനും ആസ്വദിക്കാനും മാത്രമല്ല സംഗീതം, അതൊരു ഔഷധമാണ്. അതിനാല്‍തന്നെ തനിക്കു മുന്നില്‍ ചികിത്സ തേടിയെത്തുന്നവര്‍ക്ക് ഈണവും താളവും നിറഞ്ഞ മറ്റൊരു ലോകം തുറന്നുനല്‍കുകയാണ് ഡോ. മെഹറൂഫ് രാജ്. രോഗിക്കു മുന്നില്‍ മൂളിപ്പാട്ട്പാടുക, മേശപ്പുറത്തു താളംപിടിക്കുക, പരിശോധനാ മുറിയില്‍ റേഡിയോയിലൂടെ ഗാനങ്ങള്‍ കേള്‍പ്പിക്കുക തുടങ്ങി ചികിത്സാരംഗത്തു പുത്തന്‍പരീക്ഷണം നടത്തുകയാണിദ്ദേഹം. സംഗീതത്തിലൂടെ രോഗിക്കുണ്ടാകുന്ന ഭാവപ്പകര്‍ച്ചയും ഉന്‍മേഷവും നിരീക്ഷിക്കുകയാണ് ഡോക്ടര്‍. സംഗീതത്തിലൂടെ രോഗശമനം വരുത്താനാകുമെന്ന് ഡോക്ടര്‍ ചൂണ്ടിക്കാട്ടുന്നു.

ചെറുവണ്ണൂര്‍ എ.എം.എല്‍.പി സ്‌കൂളില്‍ പഠിക്കുമ്പോഴേ സംഗീതത്തോട് താല്‍പര്യമുള്ളയാളാണ് ഡോക്ടര്‍. സെന്‍ട്രല്‍ എക്‌സൈസ് ആന്‍ഡ് കസ്റ്റംസില്‍നിന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറായി വിരമിച്ച പിതാവ് ടി. ഉസ്മാന്‍ കോയയും സംഗീതതല്‍പരനായിരുന്നു. അങ്ങനെ ശരത്ചന്ദ്ര മറാഠെ, രാമാനന്ദ പൈ, കമലാ ഗര്‍സേക്ക് എന്നിവരുടെ ശിക്ഷണത്തില്‍ ഡോക്ടര്‍ ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചു.
എന്നാല്‍, കാലം നിശ്ചയിച്ച നിയോഗമായിരുന്നു ഡോക്ടറാവുകയെന്നത്. കേരളത്തിനകത്തും പുറത്തും ഒട്ടേറെ ആരോഗ്യ സ്ഥാപനങ്ങളില്‍ സംഗീത ചികിത്സയെക്കുറിച്ച് മെഹറൂഫ് രാജ് പഠനം നടത്തി.
എം.എസ്‌സി നഴ്‌സിങ് വിദ്യാര്‍ഥികളുമായി സഹകരിച്ചു നടത്തിയ പഠനങ്ങള്‍ പ്രയോജനപ്രദമായിരുന്നു. രോഗിയുടെ മാനസികാവസ്ഥ, രോഗത്തിന്റെ സ്വഭാവം, സമയം എന്നിവയെ ആശ്രയിച്ചാണ് ചികിത്സയ്ക്കായി രാഗങ്ങളെ തിരഞ്ഞെടുത്തിരുന്നതെന്നു ഡോക്ടര്‍ പറയുന്നു. സംഗീതവും ചികിത്സയും പരസ്പര പൂരകങ്ങളാണ്. ശ്രുതിയില്‍തന്നെയാണ് രോഗിയുടെ പ്രതിവചനമെന്നും മരുന്നിനും മന്ത്രത്തിനും കഴിയാത്ത ചികിത്സ നല്‍കാന്‍ സംഗീതത്തിനു കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ മ്യൂസിക് തെറാപ്പി എന്ന ചികിത്സാരീതി പരീക്ഷിച്ചത് ഇദ്ദേഹമാണ്. സ്വതന്ത്ര ചികിത്സാ ശാഖയായി മ്യൂസിക് തെറാപ്പി വളരേണ്ടതുണ്ടെന്ന പക്ഷക്കാരനാണിദ്ദേഹം.
2011ല്‍ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍നിന്നു ജനറല്‍ മെഡിസിന്‍ തലവനായി വിരമിച്ച മെഹറൂഫ് ആതുര ശുശ്രൂഷാ രംഗത്തെ അനുഭവങ്ങളും വേദനകളും ചെലുത്തിയ സ്വാധീനം പുസ്തകമാക്കി പ്രസിദ്ധീകരിച്ചു. ഡോക്ടര്‍ സുവര്‍ണാ നാലാപ്പാട് ട്രസ്റ്റിന്റെ സംഗീത ചികിത്സയ്ക്കുള്ള അവാര്‍ഡ് ലഭിച്ചു. ബേപ്പൂര്‍ നടുവട്ടം ബിലാവല്‍ വീട്ടിലാണ് താമസം. ഭാര്യ: എ. മൈമൂനത്ത്. ഷബിന്‍ (കൃഷി ഓഫിസര്‍, എടവണ്ണപ്പാറ), മൗറിന്‍ (മാധ്യമപ്രവര്‍ത്തക, ഷാര്‍ജ), നിഗം (എം.ടെക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, വെല്ലൂര്‍) എന്നിവര്‍ മക്കളാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago