എസ്.എസ്.എല്‍.സി ചോദ്യപേപ്പര്‍ ചോര്‍ച്ച: പൊലിസ് അന്വേഷണം വേണമെന്ന് വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: എസ്.എസ്.എല്‍.സി ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ പൊലിസ് അന്വേഷണം വേണമെന്ന് വിദ്യാഭ്യാസവകുപ്പ്.
എസ്എസ്എല്‍സി കണക്ക് പരീക്ഷാ വിവാദത്തില്‍ ഗുരുതരമായ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഇതില്‍ വകുപ്പ് തല അന്വേഷണം കൊണ്ട് മാത്രം കാര്യമില്ലെന്നുമാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്
ചോദ്യകര്‍ത്താക്കള്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളുമായി ബന്ധമുണ്ടെന്ന് വകുപ്പ് തല അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകനെ സസ്പെന്‍ഡ് ചെയ്യുകയും കണക്ക് പരീക്ഷാ ബോര്‍ഡ് അധ്യക്ഷനെ ചുമതലകളില്‍ നിന്ന് ആജീവനാന്തം വിലക്കുകയും ചെയ്തിരുന്നു.
സ്വകാര്യ ഏജന്‍സി നടത്തിയ മാതൃകാ പരീക്ഷയിലെ ചോദ്യങ്ങള്‍ അതേപടി ചോദ്യപേപ്പറില്‍ കടന്നുകൂടിയെന്നായിരുന്നു പരാതി. ചോദ്യപേപ്പറിലെ 13 ചോദ്യങ്ങള്‍ മാതൃകാ ചോദ്യപേപ്പറുമായി സാമ്യമുണ്ടെന്നു കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."