HOME
DETAILS
MAL
'തോട്ട് ഫാക്ടറി' ഇന്നവേഷന്‍ ലാബുമായി ആക്സിസ് ബാങ്ക്
backup
July 01 2016 | 05:07 AM
കൊച്ചി: ബാങ്കിങ് മേഖലയിലെ വളര്‍ച്ചയും സാങ്കേതികവിദ്യാ പരിഹാരങ്ങളും ലക്ഷ്യമാക്കി തോട്ട് ഫാക്ടറി എന്ന പേരില്‍ ആക്സിസ് ബാങ്കിന്റെ ഇന്നവേഷന്‍ ലാബ് പ്രവര്‍ത്തനമാരംഭിച്ചു. നിലവില്‍ ബംഗളൂരു ആസ്ഥാനമായാണ് ഇന്നവേഷന്‍ ടീം പ്രവര്‍ത്തിക്കുന്നത്.
സ്റ്റാര്‍ട്ട് അപ്പ് കമ്മ്യൂണിറ്റിയെ ഉത്തേജിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആക്സിസ് ബാങ്കാണ് ഇന്ത്യയിലാദ്യമായി ഡിജിറ്റില്‍ ഇന്നവേഷനുമായി രംഗത്തിറങ്ങുന്നത്. പുതിയ സാങ്കേതികവിദ്യകളായ ബ്ളോക്ക്ചെയിന്‍, ആര്‍ട്ടിഷല്‍ ഇന്റലിജന്‍സ്, മൊബിലിറ്റി, ക്ലൗഡ്, ക്രെഡിറ്റ്, നിക്ഷേപം, ആരോഗ്യരംഗം, മൊബൈല്‍ പെയ്മെന്റ്, സുരക്ഷ തുടങ്ങിയ മേഖലകളില്‍ പുതിയ പരീക്ഷണങ്ങളുമായാണ് ബാങ്ക് രംഗത്തിറങ്ങുന്നത്. മൂന്നു മാസത്തെ പരിപാടിയിലൂടെ അതിവേഗത്തില്‍ സ്റ്റാര്‍ട്ട് അപ്പ് കമ്മ്യൂണിറ്റിയെ വാര്‍ത്തെടുക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."