HOME
DETAILS
MAL
രജനിയുടെ സിനിമക്കെതിരേ കര്‍ണാടക
backup
May 29 2018 | 19:05 PM
ചെന്നൈ: തമിഴ് സൂപ്പര്‍താരം രജനീകാന്തിന്റെ ഏറ്റവും പുതിയ സിനിമ 'കാല' കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരേ പ്രതിഷേധം. കന്നട സംഘടനകളാണ് എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുന്നത്.
കാവേരി നിദീജല വിഷയവുമായി ബന്ധപ്പെട്ട് രജനീകാന്ത് സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ചാണ് സംഘടനകളുടെ നീക്കം. ജൂണ്‍ എഴിന് ലോകവ്യാപകമായി റിലീസ് ചെയ്യുന്ന ചിത്രം കര്‍ണാടകയില്‍ റിലീസ് ചെയ്യരുതെന്ന് തിയറ്റര്‍ ഉടമകള്‍ക്കും വിതരണക്കാര്‍ക്കും കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ഗോവിന്ദ് നിര്‍ദേശം നല്കി.
വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ നടനും രജനിയുടെ മരുമകനുമായ ധനുഷ് നിര്‍മിക്കുന്ന ചിത്രമാണ് കാല. 80 കോടി മുതല്‍ മുടക്കിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."