HOME
DETAILS

ഖത്തറിലെ തൊഴിലാളികള്‍ക്ക് വെള്ളിയാഴ്ച്ചകളില്‍ അവധി നല്‍കണമെന്ന് നിര്‍ദ്ദേശം

  
backup
March 28 2017 | 09:03 AM

%e0%b4%96%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d

ദോഹ: ഖത്തറിലെ മുഴുവന്‍ തൊഴിലാളികള്‍ക്കും ആഴചയില്‍ ഒരു ദിവസം(വെള്ളിയാഴ്ച) വേതനത്തോട് കൂടി അവധി നിര്‍ബന്ധമായും നല്‍കണമെന്ന് രാജ്യത്തെ തൊഴിലുടമകളോട് തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ചു. പ്രവാസി തൊഴിലാളികളുടെ അവകാശങ്ങളും ചുമതലകളും സംബന്ധിച്ച ബോധവല്‍ക്കരണ പ്രചരണത്തിന്റെ ഭാഗമായാണ് ഭരണനിര്‍വഹണ വികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയം ഇക്കാര്യം നിര്‍ദേശിച്ചത്.

പുതിയ തൊഴില്‍ നിയമത്തിലെ 75ാം നമ്പര്‍ വകുപ്പിലെ വ്യവസ്ഥ വിശദീകരിച്ചാണ് മന്ത്രാലയം ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ നിയമ പ്രകാരം ഷിഫ്റ്റ് തൊഴിലാളികള്‍ ഒഴികെ രാജ്യത്തെ എല്ലാ തൊഴിലാളികള്‍ക്കും വാരാന്ത്യത്തില്‍ ഒരു ദിവസം നിര്‍ബന്ധമായും അവധി നല്‍കിയിരിക്കണം. കുറഞ്ഞത് 24 മണിക്കൂര്‍ തുടര്‍ച്ചയായ അവധിയും ഈ സമയത്തിന്റെ മുഴുവന്‍ വേതനം നല്‍കുകയും വേണം.


വെള്ളിയാഴ്ച ജോലി ചെയ്യുന്നവര്‍ക്ക് അതിന് ആനുപാതികമായ കോംപന്‍സേഷന്‍ നല്‍കണമെന്ന് നിയമ പോര്‍ട്ടലായ അല്‍മീസാന്‍ വ്യക്തമാക്കുന്നു. മറ്റൊരു ദിവസം അവധി നല്‍കുകയോ സാധാരണ ഒരു ദിവസത്തെ ശമ്പളത്തിന്റെ 150 ശതമാനം വേതനം നല്‍കുയോ ആണ് കോംപന്‍സേഷന്‍ ആയി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്.

ഇതിനു പുറമേ ഷിഫ്റ്റ് ജോലിക്കാര്‍ അല്ലാത്തവരെ തുടര്‍ച്ചയായി രണ്ട് വെള്ളിയാഴ്ചകളില്‍ ജോലി ചെയ്യിക്കുന്നതു നിയമ വിരുദ്ധമാണ്. എന്നാല്‍, തൊഴിലുടമ ഇത് ലംഘിച്ചാല്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, ഇത്തരം വിഷയങ്ങളില്‍ പരാതി നല്‍കുന്നതിനു മന്ത്രാലയം കിയോസ്‌കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. തൊഴിലാളി ചൂഷണത്തിനെതിരേ പരാതി നല്‍കുന്നതിന് ഹോട്ട്‌ലൈന്‍ സ്ഥാപിക്കുമെന്നും ഈയിടെ മന്ത്രാലയം അറിയിച്ചിരുന്നു.

വ്യത്യസ്ത സന്ദര്‍ഭങ്ങളിലായി തൊഴിലാളിക്ക് മുഴുവന്‍ വേതനത്തോടും കൂടി പത്ത് ദിവസത്തെ അവധിക്കും യോഗ്യതയുണ്ടെന്ന് നിയമത്തിലെ 78ാം വകുപ്പ് വ്യവസ്ഥ ചെയ്യുന്നു. ഇതില്‍ ഈദുല്‍ ഫിത്തറിന്റെ മൂന്ന് ദിവസം, ബലി പെരുന്നാളിന്റെ മൂന്ന് ദിവസം, ദേശീയ ദിനത്തിന്റെ ഒരു ദിവസം എന്നിവയാണ് ഉള്‍പ്പെടുന്നത്. അവശേഷിക്കുന്ന മൂന്ന് ദിവസം തൊഴില്‍ ദാതാവിന് നിശ്ചയിക്കാമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.

തൊഴില്‍ നിയമത്തിനു കീഴില്‍ വരുന്ന എല്ലാവര്‍ക്കും വെള്ളിയാഴ്ച ജോലി ഇല്ലെന്ന ചട്ടം ബാധകമാണ്. നിലവില്‍ വീട്ടുജോലിക്കാര്‍(തോട്ടക്കാര്‍, പാചകക്കാര്‍, ഡ്രൈവര്‍മാര്‍, ആയമാര്‍) ഇതില്‍ നിന്ന് ഒഴിവാണ്. എന്നാല്‍, വീട്ടുജോലിക്കാരെ തൊഴില്‍ നിയമത്തിനു കീഴില്‍ കൊണ്ടു വരുന്നതിനുള്ള കരട് നിയമത്തിന് കഴിഞ്ഞ മാസം മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  5 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  6 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  6 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  6 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  7 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  7 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  7 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  7 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  7 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  8 hours ago