HOME
DETAILS
MAL
മിഷേലിന്റെ മരണം: രാസപരിശോധനാ ഫലം പുറത്ത്
backup
March 28 2017 | 09:03 AM
കൊച്ചി:കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജി വര്‍ഗീസിന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് രാസപരിശോധനാഫലം . മിഷേലിന്റെ ശരീരത്തില്‍ വിഷമോ രാസപദാര്‍ഥങ്ങളോ ഇല്ലെന്നാണ് റിപ്പോര്‍ട്ട്. കായലിലെ വെള്ളം മാത്രമാണ് മിഷേലിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നത്.
മിഷേല്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലിസിന്റെയും ക്രൈംബ്രാഞ്ചിന്റെയും വിലയിരുത്തല്‍.
അതേസമയം, മിഷേലിനെ കാണാതായ ദിവസം ഇവരെ ആരെങ്കിലും ബോട്ടില്‍ തട്ടിക്കൊണ്ടുപോയിരുന്നോ എന്നതിനെകുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. മിഷേലിന്റെ പിതാവ് ഷാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു സാധ്യത കൂടി അന്വേഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."