HOME
DETAILS

കടല്‍ അടങ്ങുന്നില്ല; കനത്ത മഴയും കാറ്റും തുടരുന്നു

  
backup
May 29 2018 | 19:05 PM

%e0%b4%95%e0%b4%9f%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%95%e0%b4%a8%e0%b4%a4

ആലപ്പുഴ/അരൂര്‍ : അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന് ശമനമായില്ല. തീരം കവരുന്ന രീതിയില്‍ കനത്ത തിരയടി തുടരുകയാണ്. മേഖലയില്‍ നിന്ന് പലരും ജീവന്‍ ഭയന്ന് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറുകയാണ്.
ദുരിതാശ്വാസ ക്യാംപുകളില്‍ പലതും ജനങ്ങളെകൊണ്ട് നിറഞ്ഞിരിക്കുകയാണ്. കടല്‍ ഇരച്ചു കയറുന്നതിനൊപ്പം കനത്ത മഴയില്‍ നടപ്പാതകളും വെളളത്തിനടിയിലായിട്ടുണ്ട്.
തോരാതെ പെയ്യുന്ന മഴയില്‍ ജില്ലയുടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായിട്ടുണ്ട്. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 23ാം വാര്‍ഡില്‍ കാട്ടൂര്‍ കോര്‍ത്തുശേരി ഭാഗത്ത് കടലാക്രമണം രൂക്ഷമായി.ഒരുവീടും സ്വകാര്യ റിസോര്‍ട്ടും കടലെടുത്തു. പത്തോളം വീടുകള്‍ കടലാക്രമണ ഭീഷണിയിലുമാണ്.
പുന്നയ്ക്കല്‍ ജോസഫ് മൈക്കിളിന്റെ വീടാണ് കടലെടുത്തത്. ഇയാളുടെ കോണ്‍ക്രീറ്റ് വീടും പന്ത്രണ്ട് സെന്റ് സ്ഥലവുമാണ് കടല്‍ കവര്‍ന്നത്. കിടപ്പാടം നഷ്ടപ്പെട്ട ഏഴംഗ കുടുംബം ദുരിതാശ്വാസ ക്യാംപില്‍ അഭയംതേടി.
പുന്നയ്ക്കല്‍ അല്‍ഫോണ്‍സിന്റെ വീട് ഏത് നേരവും കടലെടുക്കുമെന്ന സ്ഥിതിയിലാണ്. സമീപത്തെ മരങ്ങളും മണല്‍ചാക്കുകളും ഉപയോഗിച്ച് ഇവരുടെ വീട് സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് പഞ്ചായത്തും നാട്ടുകാരും. ശാസ്താം പറമ്പില്‍ ജോയി,തൈയില്‍ ജോസഫ്, കുന്നേല്‍ ആന്റണി എന്നിവരുടെ വീടുകളും കടലാക്രമണ ഭീഷണിയിലാണ്. കടലില്‍ നിന്ന് 30 മീറ്ററോളം കരഭാഗം കടലെടുത്തു. കായ്ഫലമുളള ഒട്ടേറെ തെങ്ങുകളും മറ്റു വൃക്ഷങ്ങളും കടപുഴകി.
കടലാക്രമണം തുടങ്ങി മൂന്നു ദിവസം പിന്നിട്ടിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്നാരോപിച്ച് തീരദേശവാസികള്‍ ആലപ്പുഴ -ചേര്‍ത്തല തീരദേശപാത ഉപരോധിച്ചു.
ഉപരോധ സമരം ഒരു മണിക്കൂറോളം നീണ്ടു. വെളളം ഇരച്ചു കയറി റോഡ് തോടായതോടെ നാട്ടുകാരും വലഞ്ഞു. മഴവെള്ളം ഒഴുകി പോകുന്നതിനുള്ള മാര്‍ഗം കാണാതെ റോഡ് നിര്‍മിക്കുന്നതാണ് വെള്ളക്കെട്ട് ഉണ്ടാകാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
കാലവര്‍ഷം ശക്തിപ്പെടുന്നതോടെ കൂടുതല്‍ പ്രദേശത്തെ ഇടറോഡുകളില്‍ രൂക്ഷമായ വെള്ളക്കെട്ടിന് സാധ്യതയേറുകയാണ്. മഴക്കാലപൂര്‍വ രോഗ പ്രവര്‍ത്തനത്തിന്റെ മുന്നോടിയായുള്ള ശുചീകരണ പ്രവര്‍ത്തനവും ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടില്ല.
ആവശ്യമായ ഫണ്ടും മറ്റു മരുന്നുകളും എത്താത്തതാണ് ശുചീകരണ പ്രവര്‍ത്തനം നീണ്ടു പോകാന്‍ കാരണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇത്തിഹാദ് റെയിൽ ആദ്യ രണ്ടു പാസഞ്ചർ സ്റ്റേഷനുകൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Kerala
  •  2 months ago
No Image

കേരള ക്രിക്കറ്റ് ലീഗിന് പിന്നാലെ തലസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് ആവേശം

Cricket
  •  2 months ago
No Image

അബൂദബിയിൽ ഒലിയാൻഡർ ചെടികൾക്ക് നിരോധനം

uae
  •  2 months ago
No Image

'അത് പൊലീസ് മര്‍ദനമല്ല, രക്ഷാപ്രവര്‍ത്തനം'; നവകേരള സദസിലെ വിവാദ പ്രസ്താവനയില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം

Kerala
  •  2 months ago
No Image

ലഹരിക്കേസ്: ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനും നോട്ടീസ്

Kerala
  •  2 months ago
No Image

കാറില്‍ ചൈല്‍ഡ് സീറ്റ് ഉടന്‍ നിര്‍ബന്ധമാക്കില്ലെന്ന് ഗതാഗത മന്ത്രി

Kerala
  •  2 months ago
No Image

സിഐസി : ഹകീം ഫൈസിയെ വീണ്ടും സെക്രട്ടറിയാക്കിയ നടപടി ശരിയല്ല - സമസ്ത 

organization
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി നല്‍കി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

Kerala
  •  2 months ago