HOME
DETAILS
MAL
അപകടാവസ്ഥ: അരനൂറ്റാണ്ട് പഴക്കമുള്ള തണല്‍ മരത്തിന്റെ ശിഖരങ്ങള്‍ മുറിച്ചു
backup
July 01 2016 | 06:07 AM
കഠിനംകുളം: അപകട ഭീഷണിയിലായതിനെ തുടര്‍ന്നു അരനൂറ്റാണ്ട് പഴക്കമുള്ള കൂറ്റന്‍ തണല്‍ മരത്തിന്റെ ശിഖിരങ്ങള്‍ മുറിച്ചു മാറ്റി.
കഴക്കൂട്ടം മാര്‍ക്കറ്റ് റോഡിലുള്ള ബസ് കാത്തിരിപ്പ് ജങ്ഷനിലെ തണല്‍മരത്തിന്റെ ശിഖരങ്ങളാണ് ഇന്നലെ രാവിലെ എട്ട് മണിയോടെ തിരുവനന്തപുരം കോര്പറേഷന് അധികൃതരെത്തി മുറിച്ചു മാറ്റിയത്. മന്ത്രി കടകംപള്ളി സുരേന്ദ്രനും, മേയര്‍ വി.കെ.പ്രശാന്തും മരം മുറിക്കുന്നതിന് നിര്‍ദേശം നല്‍കുന്നതിനായി രാവിലെ കഴക്കൂട്ടത്ത് എത്തിയിരുന്നു.
കടുത്ത വേനലിലും മഴയിലും യാത്രക്കാര്‍ക്ക് ആശ്വാസമേകിയിരുന്ന തണല്‍മരമാണ് ഇപ്പോള്‍ ശിഖരങ്ങളില്ലാതായത്. രാവിലെ എട്ടിന് തുടങ്ങിയ മരം മുറി വൈകിട്ട് 6 മണിയോടെയാണ് അവസാനിച്ചത്. ഇത് വഴിയുള്ള ഗതാഗതം രാവിലെ മുതല്‍ നിര്‍ത്തിവെച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."