വട്ടിയൂര്‍ക്കാവ് പോളി: അംഗീകാരം പുന:സ്ഥാപിച്ചുകിട്ടാന്‍ നടപടിയെന്ന് മന്ത്രി
പേരൂര്‍ക്കട: വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക്കിന്റെ അംഗീകാരം പുന:സ്ഥാപിച്ചു കിട്ടാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നു മന്ത്രി സി. രവീന്ദ്രനാഥ് നിയമസഭയില്‍ അറിയിച്ചു.
കെ. മുരളീധരന്‍ എം.എല്‍.എയുടെ സബ്മിഷന് മറുപടി മറയുകയായിരുന്നു മന്ത്രി. പോളിടെക്‌നിക്കിന് 2016-17 അധ്യയനവര്‍ഷത്തില്‍ അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചിട്ടില്ലാത്തതാണു പ്രശ്‌നത്തിനു കാരണം.
2015-16 അധ്യയന വര്‍ഷത്തില്‍ യഥാസമയം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചിരുന്നുവെങ്കിലും സാങ്കേതികപ്പിഴവ് ഉണ്ടാകുകയായിരുന്നു.
26 തസ്തികകള്‍ പോളിടെക്‌നിക്കില്‍ സൃഷ്ടിക്കുന്നതിന് ധനകാര്യവകുപ്പ് അനുമതി നല്‍കിയിട്ടുണ്ട്.
സെന്‍ട്രല്‍ പോളിടെക്‌നിക്കിന് അംഗീകാരം നല്‍കണമെന്ന് കേന്ദ്ര മാനവശേഷിവകുപ്പ് മന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി രവീന്ദ്രനാഥ് വ്യക്തമാക്കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."