ജലസുരക്ഷ ഉറപ്പാക്കി കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്
കൊല്ലങ്കോട്: കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് 2017-18 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് ജലസുരക്ഷ ഉറപ്പാക്കുന്നതിനുള്ള പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കുന്നത്. പ്രസിഡന്റ് ശാരത തുളസീദാസിന്റെ അധ്യക്ഷതയില്‍ വൈസ് പ്രസിഡന്റ് എം.എ ഗണേശന്‍ ബജറ്റ് അവതരിപ്പിച്ചു.
ചെറുകിട ജലസേചനം, മണ്ണ് സംരക്ഷണം, കര്‍ഷകക്ഷേമ പ്രവര്‍ത്തനങ്ങള്‍ വഴി ഭക്ഷ്യ ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് ലക്ഷ്യം വച്ച് ഈ രംഗത്ത് രണ്ട് കോടി പതിനാലുലക്ഷത്തി അറുപതിനായിരം രൂപ വകയിരുത്തി. പട്ടികജാതി വകുപ്പില്‍നിന്ന് പട്ടികജാതി വികസന ഓഫിസ് വഴി ഭവന നിര്‍മാണത്തിനും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കുമായി അഞ്ചു കോടി രൂപ ചെലവഴിക്കും. പട്ടികവര്‍ഗ വികസന വകുപ്പ് വഴി വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി പതിനെട്ടു കോടി നാല്‍പ്പത്തിയൊന്നു ലക്ഷത്തി എഴുപതിനായിരം രൂപ വകയിരുത്തി.
കുടിവെളളം, ശുചിത്വം തുടങ്ങിയവയുടെ പ്രാധാന്യം കണക്കിലെടുത്ത് ഒരു കോടി അറുപത്തി രണ്ട് ലക്ഷത്തി എപത്തി നാലായിരത്തി നാനൂറ് രൂപ വകയിരുത്തി.
വനിതാ ക്ഷേമത്തിനായി വ്യവസായ വകുപ്പുമായി സഹകരിച്ച് ജീവിത നിലവാരം ഉയര്‍ത്തുന്ന തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി മുപ്പത്തി അഞ്ച് ലക്ഷത്തി നാല്‍പ്പത്തി നാലായിരത്തി അറുനൂറ് രൂപ വകയിരുത്തി. സാമൂഹ്യക്ഷേമം, സാമൂഹ്യ സുരക്ഷിതത്വം കുട്ടികളുടെയും വനിതകളുടെയും ക്ഷേമരംഗത്ത് പോഷകാഹാര വിതരണം ഉള്‍പ്പെടെ പ്രാധാന്യം നല്‍കി നടപ്പാക്കുതിലേക്കായി ഒരു കോടി തൊണ്ണൂറ്റി ആറു ലക്ഷത്തി അറുപത്തി ഒന്നായിരത്തി ഒരുനൂറ്റി അമ്പത് രൂപ.
ആരോഗ്യ രംഗത്ത് ബ്ലോക്ക് പഞ്ചായത്ത് നിയന്ത്രണത്തിലുളള കൊടുവായൂര്‍, നന്ദിയോട് സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങള്‍ വഴി മികച്ച സേവനം നല്‍കുതിനായി നാല്‍പ്പത്തി ഒന്ന് ലക്ഷത്തി പതിനായിരം.
ക്ഷീര വികസന മേഖലയുടെ പ്രാധാന്യം കണക്കിലെടുത്ത് അമ്പത്തിയാറ് ലക്ഷത്തി അമ്പതിനായിരം.
ഗ്രാമീണ റോഡുകളുടെയും കെട്ടിടങ്ങളുടെയും നിര്‍മാണത്തിനും അറ്റകുറ്റ പണികള്‍ക്കുമായി ഒരു കോടി ഇരുപത്തിരണ്ട്‌ലക്ഷം.
തൊഴിലുറപ്പ് പദ്ധതിയില്‍ വിവിധ ഗ്രാമപായത്തുകള്‍ ഇരുപത്തിയേഴ് കോടി ഇരുപത്തിരണ്ട് ലക്ഷത്തി എഴുപത്തി മൂവായിരം.
വൃദ്ധരുടെയും വികലാംഗരുടെയും വികസനത്തിനായി മുപ്പത്തിയഞ്ചു ലക്ഷത്തി പതിനൊന്നായിരത്തി ഒരുനൂറ്റി അമ്പത് രൂപയും വകയിരുത്തിയിട്ടുണ്ട്. ബ്ലോക്ക് മെമ്പര്‍മാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍ ബജറ്റില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."