ജീവകാരുണ്യ സാധനസാമഗ്രികളുടെ വിതരണം മന്ത്രി ബാലന്‍ നിര്‍വഹിക്കും
പാലക്കാട്: ജനമൈത്രി കേന്ദ്രം, കെ.എ.പി രണ്ടാം ബറ്റാലിയന്റെ 2016-2017 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ സമാപനത്തിന്റെ ഭാഗമായി വിവിധ സ്ഥാപനങ്ങള്‍ക്കും നിര്‍ധനരായ രോഗികള്‍ക്കുമുള്ള ചികിത്സാ ഉപകരണങ്ങള്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സമീപപ്രദേശങ്ങളിലെ കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങള്‍, കായികസാമഗ്രികള്‍ എന്നിവയുടെ വിതരണവും സമാപനസമ്മേളനവും നാളെ രാവിലെ 10ന് പട്ടികജാതി-വര്‍ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്‌കാരിക-പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ നിര്‍വഹിക്കും.
കെ.എ.പി.രണ്ടാം ബറ്റാലിയന്‍ കമാണ്ടന്റ് മെറിന്‍ ജോസഫ് അധ്യക്ഷനാകുന്ന പരിപാടിയില്‍ പുതുപ്പരിയാരം പഞ്ചായത്ത് പ്രസിഡന്റ് എം.കെ.നാരായണന്‍, വാര്‍ഡ്‌മെമ്പര്‍മാരായ പി.രാമചന്ദ്രന്‍, സി.സി.സതീഷ്, കെ.എ.പി രണ്ടാം ബറ്റാലിയന്‍ അസി.കമാണ്ടന്റ് പി.എന്‍.സജി, സെക്രട്ടറി എസ്.ശ്യാം എന്നിവരും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."