HOME
DETAILS

പഠിച്ച് തുടങ്ങാം, റോഡ് സുരക്ഷ

  
backup
May 29 2018 | 19:05 PM

learn-star-road-safety-spm-today-articles

 

2020-ല്‍ ഇന്ത്യയിലെ ഏറ്റവും ഭീകരനായ കൊലയാളി റോഡ് അപകടമായിരിക്കുമത്രെ. ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പാണിത്. ഇന്ത്യയെപ്പോലെ പല രാജ്യങ്ങളും ഈ ഭീഷണി നേരിടുന്നുണ്ടെന്ന് മനസ്സിലാക്കിയാണ് ഐക്യരാഷ്ട്രസഭ 2011-2020 റോഡ് സുരക്ഷാദശകമായി ആചരിക്കാന്‍ തീരുമാനിച്ചത്. റോഡപകടങ്ങള്‍ മൂലം ഏറ്റവും കൂടുതല്‍ ആളുകള്‍ മരണമടയുന്നത് നമ്മുടെ രാജ്യത്താണ്. വര്‍ഷം 1,40,000 പേര്‍ അതായത് ദിനംപ്രതി 384 പേര്‍, ഓരോ മണിക്കൂറിലും 16 പ്രാണന്‍ റോഡുകളില്‍ പൊലിയുന്നു. കേരളത്തിലേയ്ക്ക് വരുമ്പോള്‍ ദിവസം ശരാശരി 12 പേര്‍ റോഡപകടങ്ങളില്‍ മരിക്കുന്നുണ്ട്. രാജ്യത്തിന് കനത്ത സാമ്പത്തിക ബാധ്യതകൂടി വരുത്തിവയ്ക്കുകയാണ് റോഡപകടങ്ങള്‍.
റോഡ് അപകടങ്ങള്‍ മൂലമുണ്ടാകുന്ന മാനുഷിക വിഭവം, സാമ്പത്തികം, സാമൂഹികം എന്നീ തലങ്ങളിലുള്ള നഷ്ടം കുറക്കുന്നതിന് ഒന്നാമതായി ചെയ്യേണ്ടത് ഈ വിഷയത്തെ അതര്‍ഹിക്കുന്ന ഗൗരവത്തോടെ കാണുക എന്നതാണ്. എങ്കില്‍ മാത്രമെ, അപകടങ്ങള്‍ തടയാനുള്ള നടപടിക്രമങ്ങളെപ്പറ്റി ചിന്തിച്ചുറപ്പിക്കാന്‍ സാധിക്കുകയുള്ളൂ. ലോകത്തിലെ ഐക്യരാഷ്ട്രസഭ റോഡപകടങ്ങള്‍ തടയുന്നതിനുള്ള നടപടികള്‍ അഞ്ച് സ്തംഭങ്ങളുടെ മേലെ പ്രതിഷ്ഠിക്കുന്നു.
(1). റോഡ് സുരക്ഷാ മാനേജ്‌മെന്റ് (2). സുരക്ഷിതമായ റോഡുകളും അനുബന്ധകാര്യങ്ങളും, (3). സുരക്ഷിത വാഹനങ്ങള്‍, (4). റോഡുപയോക്താക്കളുടെ സുരക്ഷയ്ക്കുതകുന്ന പെരുമാറ്റ രീതികള്‍, (5) അപകടശേഷമുള്ള പ്രഥമ ശുശ്രൂഷയും വൈദ്യസഹായവും എന്നിവയാണ് അവ.


ഇവയില്‍ ഒടുവില്‍ പറഞ്ഞ കാര്യം സാധാരണ റോഡ് സുരക്ഷാ ചര്‍ച്ചകളില്‍ അധികം കേള്‍ക്കാറില്ല. അപകടത്തില്‍പ്പെടുന്ന 80% ആളുകള്‍ക്കും ആദ്യത്തെ മണിക്കൂറില്‍ (Golden hour) ഫലപ്രദമായ പരിചരണം ലഭിക്കുന്നില്ല എന്ന് ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് സര്‍ജറി 2013ല്‍ നടത്തിയ പഠനത്തില്‍ കാണുന്നു. അപകടത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ ദൃക്‌സാക്ഷികളും, മറ്റുള്ളവരുമായവരില്‍ 74% പേരും ദീര്‍ഘമായ നിയമനടപടികളെ ഭയന്ന്, തല്‍ക്ഷണം അവശ്യമായ രക്ഷാപ്രവര്‍ത്തനങ്ങളില്‍ നിന്നും ഒഴിഞ്ഞ് മാറുന്നു.
പ്രഥമ ശുശ്രൂഷ നല്‍കുന്നതില്‍ മതിയായ പരിജ്ഞാനം ഇല്ലാത്തവര്‍ അപകടത്തില്‍പ്പെട്ടവരെ സഹായിക്കുന്നത് പലപ്പോഴും ഗുണത്തേക്കാളേറെ ദോഷം ചെയ്യാറുണ്ട്. ആഹാര ശകലം തൊണ്ടയില്‍ കുടുങ്ങിയാല്‍ എന്ത് പ്രഥമ ശുശ്രൂഷ നല്‍കണം എന്ന് അഭ്യസ്തവിദ്യര്‍ക്കിടയില്‍പോലും മഹാഭൂരിപക്ഷത്തിനും അറിയില്ല .
റോഡ് സുരക്ഷാ പഠനം എപ്പോള്‍ തുടങ്ങണം? സ്‌കൂള്‍ പഠനം തുടങ്ങുമ്പോള്‍ തന്നെ എന്നാണുത്തരം. 'ചൊട്ടയിലെ ശീലം ചുടലവരെ' എന്നാണല്ലോ ചൊല്ല്. ഇന്ത്യയില്‍ എല്ലാ വര്‍ഷവും ജനുവരിയില്‍ നടക്കുന്ന റോഡ് സുരക്ഷാ വാരമാണ് ഇക്കാര്യത്തിലുള്ള ബോധവല്‍ക്കരണത്തിനായി മാറ്റിവച്ചിരിക്കുന്ന കാലയളവ്. പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കുമ്പോള്‍ വാരാചരണമല്ല മറിച്ച് ഓരോ ദിവസവും സ്വീകരിക്കേണ്ട നടപടിക്രമങ്ങളാണ് ആവശ്യമായുള്ളത്. വികസിത രാജ്യങ്ങളില്‍ ബോധവല്‍ക്കരണമല്ല, റോഡ് ട്രാഫിക് എജ്യൂക്കേഷനാണ് നല്‍കുന്നത്.
സ്‌കൂളുകളില്‍ ഇതൊരു പാഠ്യവിഷയമാണ്. വിദ്യാഭ്യാസ വ്യവസ്ഥിതിയുടെ നട്ടെല്ലാണ് അധ്യാപകര്‍, പാഠപുസ്തകങ്ങള്‍ക്കും പരീക്ഷകളിലെ ഗ്രേഡുകള്‍ക്കും അപ്പുറം വിദ്യാര്‍ഥികളുടെ ചിന്തയെ നയിക്കുന്നതില്‍ അധ്യാപകര്‍ക്ക് നിര്‍ണായകമായ പങ്ക് വഹിക്കാനുണ്ട്. അതുകൊണ്ട് വിദ്യാലയങ്ങളില്‍ പാഠ്യവിഷയമായി റോഡ് സുരക്ഷ കൊണ്ടു വരുന്നതിന്റെ ആദ്യപടിയായി 'റോഡ് ട്രാഫിക് എജ്യുക്കേഷനും' പ്രഥമശുശ്രൂഷയും അധ്യാപക പരിശീലനത്തിന്റെ വിഷയമായി ഉള്‍പ്പെടുത്തണം.


കൂടാതെ, തിരഞ്ഞെടുത്ത സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കി, ചെറിയ ക്ലാസുകളിലും മറ്റും അവരുടെ താല്‍പ്പര്യവും കഴിവും അനുസരിച്ച് പരിശീലനം നല്‍കാന്‍ അവസരം നല്‍കുക. ഇതിലൂടെ മറ്റുള്ളവരിലേക്ക് സന്ദേശം എത്തുക മാത്രമല്ല, അവരില്‍ ആത്മവിശ്വാസവും കരുത്തും നല്‍കും.
പറയുന്ന കാര്യങ്ങള്‍ അനുസരിക്കാനുള്ള ശീലം അവരറിയാതെ തന്നെ വളര്‍ന്നു വരികയും ചെയ്യും. പ്രഥമ ശുശ്രൂഷാ പരിശീലനം നല്‍കുന്നതിന് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളെ ഉപയോഗിക്കുകയും ചെയ്യാം. മറ്റുള്ളവര്‍ക്ക് അറിവ് പകര്‍ന്ന് നല്‍കലാണ് ഏറ്റവും നല്ല പഠനമാര്‍ഗം.
ഓട്ടോറിക്ഷ, ബസ്സ്, ടാക്‌സി എന്നിവയുടെ ഡ്രൈവര്‍മാര്‍ക്കായി ഇടയ്‌ക്കൊക്കെ റോഡ് സുരക്ഷാ ക്ലാസുകള്‍ നടത്താറുള്ളതാണ്. എന്നാല്‍ ഡോക്ടര്‍മാര്‍, വക്കീലന്‍മാര്‍, എന്‍ജിനീയര്‍മാര്‍, ബസ്സുടമകള്‍ എന്നിവരുള്‍പ്പെടെ സമൂഹത്തിലെ ഒരാള്‍പോലും റോഡ് ട്രാഫിക്ക് എജ്യുക്കേഷന്റെ പ്രാഥമിക പാഠങ്ങള്‍ അറിയാത്തവരായി ഉണ്ടാവരുത്. റോഡിന്റെ നിര്‍മിതിയിലും, വാഹനങ്ങളുടെ രൂപകല്‍പ്പനയിലും, സുരക്ഷാ സംവിധാന ക്രമീകരണങ്ങളിലും ഭൗതിക ശാസ്ത്രതത്വങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട്. അതുകൊണ്ട് ഭൗതിക ശാസ്ത്രജ്ഞാനവും വാഹനത്തിന്റെ ഘടനയെ കുറിച്ചുള്ള അടിസ്ഥാനപരമായ അറിവും കാര്യങ്ങള്‍ നന്നായി ഗ്രഹിക്കാനും അത് ക്ലാസുകളില്‍ പ്രയോഗിക്കാനും സഹായകമാവും. കാര്യകാരണ സഹിതം പഠിപ്പിക്കാത്ത പക്ഷം അത് തൊലിപ്പുറത്തെ ചികിത്സ മാത്രമായിരിക്കും. മുന്‍ പറഞ്ഞ വിഷയങ്ങളില്‍ അടിസ്ഥാനജ്ഞാനം ഇല്ലാത്തവര്‍ ഡ്രൈവിങ് പരിശീലനം നല്‍കുന്ന പക്ഷം പഠിതാക്കളില്‍ അതിന്റെ ന്യൂനത പ്രകടമായിരിക്കുമെന്നതിന് നമ്മുടെ നാട് സാക്ഷിയാണ്.


അപകട മരണങ്ങളില്‍ 33% ഇരുചക്രവാഹന യാത്രികരാണ്. ഇരുചക്ര വാഹനങ്ങള്‍ കവചിതമല്ല; സ്വയം ബാലന്‍സ് ചെയ്ത് നില്‍ക്കുന്നതല്ല. സവാരി ചെയ്യുന്നവന്റെ കഴിവും പക്വതയുമാണ് വാഹനത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ സഹായിക്കുന്നത്.
അപകടത്തില്‍പ്പെട്ട് മറിഞ്ഞ് വീഴാനും തെറിച്ച് പോകാനും സാധ്യത ഏറെയാണ്. ഹെല്‍മറ്റിന്റെ ശാസ്ത്രീയതയെ, ഗുണമേന്മയെ അവഗണിക്കുക, നിര്‍ദേശങ്ങള്‍ പാലിക്കാതിരിക്കുക എന്നിവ അപകടങ്ങള്‍ ഗുരുതരമാക്കും. ഒരേ ഹെല്‍മറ്റുതന്നെ കൂടുതല്‍ കാലം ഉപയോഗിക്കരുത്. ഒരിക്കല്‍ ഇടിയേറ്റ ഹെല്‍മറ്റ് വീണ്ടും ഉപയോഗിക്കുകയും ചെയ്യരുത്. ആഘാതത്തില്‍ ഹെല്‍മറ്റിന്റെ ക്ഷമത കുറയുകയോ നഷ്ടപ്പെടുകയോ ചെയ്തിരിക്കും. 'ചിന്‍സ്ട്രാപ്പ്' ശരിയായി ധരിക്കാതിരുന്നാല്‍ ഹെല്‍മറ്റ് ധരിക്കുന്നത് കൊണ്ടുള്ള പ്രയോജനം ലഭിക്കില്ല, അപകടസമയത്തത് തെറിച്ചു പോകും.
ഇരുചക്രവാഹനങ്ങള്‍ കഴിഞ്ഞാല്‍ കൂടുതല്‍ മരണം കാല്‍നട യാത്രക്കാര്‍ക്കിടയിലാണ.് ശാസ്ത്രീയമായ നടപ്പാതകളുടെ അഭാവം നമ്മുടെ നാട്ടിലുണ്ടെങ്കിലും കാല്‍നട യാത്രക്കാരുടെ അശ്രദ്ധയും, അക്ഷമയും തന്നെയാണ് പ്രധാന കാരണം.
കവലകളില്‍ പൊലിസിന്റെ എണ്ണം കൂടുന്നതനുസരിച്ച് ബ്ലോക്കും കൂടുമെന്ന് പൊതുവെ പറയാറുണ്ട്; ഇതില്‍ യാഥാര്‍ഥ്യവുമുണ്ട്. ഫലപ്രദവും നിരന്തരവുമായ പരിശീലനത്തിന് ശേഷം മാത്രമെ ട്രാഫിക് ഡ്യൂട്ടിക്ക് പൊലിസുകാരെ നിയമിക്കാവൂ. പൊലിസ് ആജ്ഞാപിക്കുന്നവരും പൊതുജനം അനുസരിക്കേണ്ടവരുമാണെന്ന ധാരണയും മാറേണ്ടതുണ്ട്. പരസ്പര ബഹുമാനത്തോടെയും എന്നാല്‍ കണിശമായും പൊതുജനങ്ങളുമായി ഇടപെടാനുള്ള നൂതന പരിശീലനമാണ് പൊലിസിന് ലഭിക്കേണ്ടത്.
റോഡ് സുരക്ഷ, ട്രാഫിക് മാനേജ്‌മെന്റ്, പ്രഥമ ശുശ്രൂഷ, ആശയ വിനിമയം, വ്യക്തിത്വ വികാസം എന്നീ മേഖലകളില്‍ പരിശീലനം കിട്ടിയിട്ടില്ലാത്തവര്‍ ട്രാഫിക്ക് പൊലിസില്‍ ഉണ്ടാവുന്നത് അഭിലഷണീയമല്ല. കൂടാതെ, ആളുകള്‍ ഇഷ്ടപ്പെടുന്നതും കണ്ണിനിമ്പം നല്‍കുന്നതുമായ യൂനിഫോം ട്രാഫിക് പൊലിസിനെങ്കിലും നല്‍കേണ്ടതല്ലെ?
ബസ്സുടമകള്‍ക്ക് റോഡ് ട്രാഫിക്ക് എജ്യുക്കേഷന്‍ നല്‍കുകയാണെങ്കില്‍ മത്സര ഓട്ടം കൊണ്ട് ലാഭം ഒട്ടും ഇല്ലെന്ന് മാത്രമല്ല നഷ്ടം ഏറെ ഉണ്ടെന്നും അവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയും. ഇടക്കിടയ്ക്ക് ബ്രേക്കും, ക്ലച്ചും ഉപയോഗിക്കുന്നതും പെട്ടെന്നുള്ള നിര്‍ത്തലും, മുന്നോട്ടെടുക്കലും, തിരിക്കലും ബന്ധപ്പെട്ട ഭാഗങ്ങളുടെ തേയ്മാനത്തിന് ആക്കം കൂട്ടുകയും അവയുടെ ആയുസ്സ് കുറക്കുകയും ചെയ്യും.
ഇന്ധനോപയോഗവും കൂടും. വേഗത്തില്‍ വാഹനം ഓട്ടുന്നവന്‍ മിടുക്കനായും പതുക്കെ ഓടിക്കുന്നവന്‍ കഴിവില്ലാത്തവനായും ഗണിക്കപ്പെടുന്നത് അറിവില്ലായ്മകൊണ്ടാണ്. വാഹനത്തിന്റെ വേഗത അതിന്റെ യന്ത്രത്തിന്റെ കഴിവാണ്; ഡ്രൈവറുടേതല്ല.
ഇപ്പോള്‍ സംഭവിക്കുന്ന റോഡപകടങ്ങളില്‍ ഏറിയ പങ്കും യഥാര്‍ഥത്തില്‍ ആക്‌സിഡന്റ്‌സ് അല്ല. അവ കുറ്റകൃത്യങ്ങളോ അഹങ്കാരത്തിന്റെയോ, അലംഭാവത്തിന്റെയോ, പരിണിതഫലങ്ങളോ ആണ്. ഇക്കാര്യം എടുത്ത് കാട്ടുന്ന രീതിയിലുള്ള വാര്‍ത്താവതരണം വായനക്കാരുടെ ചിന്തക്ക് പുതുദിശ നല്‍കുന്നതിന് കാരണമാകും.
മൃത്യുഭീതിയില്ലാതെ മനുഷ്യര്‍ക്ക് പൊതു നിരത്തുകളുപയോഗിക്കാന്‍ സാധ്യമാകുന്ന ഒരു സുപ്രഭാതത്തിനുവേണ്ടി നമുക്ക് ഇന്നു മുതല്‍ പഠിച്ച് തുടങ്ങാം - റോഡ് സുരക്ഷ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നസ്റല്ലയ്ക്ക് ശേഷം പിൻ​ഗാമിയായി പരി​ഗണിക്കപ്പെട്ട ഹാഷിം സെയ്ഫുദ്ദീൻ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-23-10-2024

PSC/UPSC
  •  2 months ago
No Image

നവീൻബാബുവിനെതിരായ പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ?പിന്നിൽ ഉന്നതതല ഗൂഢാലോചന, വ്യാജപരാതി മരണശേഷം

Kerala
  •  2 months ago
No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 months ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 months ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ ഒരു പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  2 months ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  2 months ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  2 months ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  2 months ago