സ്ഥാനമാറ്റം; സര്‍ക്കാരിനെതിരെ ഡി.ജി.പി സെന്‍കുമാര്‍ എതിര്‍സത്യവാങ്മൂലം നല്കി
കൊച്ചി: പൊലിസ് തലപ്പത്തുനിന്ന് സ്ഥാനം മാറ്റിയതില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിനെതിരെ ഡി.ജി.പി ടി.പി സെന്‍കുമാര്‍ എതിര്‍സത്യവാങ്മൂലം നല്കി. സര്‍ക്കാരിന്റെ സത്യവാങ്മൂലത്തോട് ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചാണ് സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ എതിര് സത്യവാങ്മൂലം നല്‍കിയത്.
ജനങ്ങള്‍ക്ക് അവമതിപ്പുണ്ടാക്കുന്ന നടപടികള്‍ ഉണ്ടായതുകൊണ്ടാണ് ഡി.ജി.പി സെന്‍കുമാറിനെ മാറ്റിയതെന്നാണ് സര്‍ക്കാരിനു വേണ്ടി എ.ജി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്. ജിഷ വധക്കേസിലും പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിലും നടപടിയൊന്നുമുണ്ടായില്ലെന്നും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് സെന്‍കുമാര്‍ സ്വീകരിച്ചതെന്നും കുറ്റപ്പെടുത്തിയിരുന്നു.
എന്നാല്‍ രണ്ടു കേസുകളിലും പൊലിസ് മേധാവിയെന്ന നിലയ്ക്ക് വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സെന്‍കുമാര്‍ തയ്യാറാക്കിയ അഞ്ചു പേജുള്ള എതിര് സത്യവാങ്മൂലത്തില്‍ പറയുന്നു. ഈ കേസുകളില്‍ തന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നും സംസ്ഥാന പൊലിസ് മേധാവിയെന്ന നിലയില്‍ ജിഷ കേസില്‍ നിരന്തരം ഇടപെട്ടിട്ടുണ്ടെന്നും സെന്‍കുമാര്‍ പറഞ്ഞു. എങ്ങനെയാണ് അന്വേഷണം മുമ്പോട്ടു പോവേണ്ടതെന്നും അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കിയിരുന്നു.. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പ്രതിയെ പിടികൂടിയിരിക്കുന്നതെന്നും സെന്‍കുമാര്‍ അവകാശപ്പെട്ടു.
സെന്‍കുമാറിന്റെ എതിര്‍സത്യവാങ്മൂലത്തിന് മറുപടി നല്കാന് ഒരുദിവസത്തെ സമയം ആവശ്യമാണെന്ന് എ.ജി ആവശ്യപ്പെട്ടു. ഒരു ദിവസത്തെ സമയമാണ് ആവശ്യപ്പെട്ടതെങ്കിലും ഏഴാം തിയ്യതിയാണ് ഇനി കേസ് പരിഗണിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."