വാളയാര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസ് ഉദ്ഘാടനം ഇന്ന്
പാലക്കാട്: കഞ്ചിക്കോട്, വേലന്താവളം സെക്ഷനുകള്‍ ഉള്‍പ്പെടുത്തിയുള്ള വാളയാര്‍ ഇലക്ട്രിക്കല്‍ സെക്ഷന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് നടക്കും.
കനാല്‍ പിരിവ് കെ.എസ്.ഐ.ഡി.സി കെട്ടിട സമുച്ചയത്തിലുള്ള പുതിയ വാളയാര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസ് അങ്കണത്തില്‍ ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനും മലമ്പുഴ എം.എല്‍.എയുമായ വി.എസ്. അച്ചുതാനന്ദന്‍ ഉദ്ഘാടനം നിര്‍വഹിക്കും.
പുതമുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ അധ്യക്ഷനാവും. കാഷ് കൗണ്ടര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്യും.
കഞ്ചിക്കോട് സെക്ഷനിലെ ഉദ്ദേശം 6000 ഉപഭോക്താക്കളെയും തൊട്ടടുത്ത ചിറ്റൂര്‍ ഡിവിഷനിലെ വേലന്താവളം സെക്ഷനിലെ 1200 ഉപഭോക്താക്കളെയും ഉള്‍പ്പെടുത്തിയാണ് ഇലക്ട്രിക്കല്‍ സെക്ഷന്‍ രൂപീകൃതമായത്.
ജില്ലയിലെ പുതുശ്ശേരി,എലപ്പുള്ളി പഞ്ചായത്തുകള്‍ ഭാഗികമായി ഉള്‍പ്പെടുന്ന വാളയാര്‍ ഇലക്ട്രിക്കല്‍ സെക്ഷന്റെ വിസ്തൃതി ഏകദേശം 80 ചതുരശ്ര കിലോമീറ്ററാണ്.
61 ട്രാന്‍സ്‌ഫോര്‍മറുകളും 48 കി.മീ. എച്ച്.റ്റി. ലൈനും, 258 കി.മീ എല്‍.റ്റി.ലൈനൂം ഉള്‍പ്പെടുത്തിയാണ് വാളയാര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ രൂപവത്ക്കരിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."