നൈക്കിന്റെ ഹിജാബിന് പിന്നിലെന്ത്...?
അമേരിക്കന്‍ ബഹുരാഷ്ട്ര വ്യാപാര കമ്പനി നൈകി ഇസ്‌ലാമിക വസ്ത്രമായ ഹിജാബ് വിപണിയിലെത്തിക്കുന്നതിന് പിന്നില്‍ നിഗൂഢ ശ്രമങ്ങളുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അമേരിക്ക പോലുള്ള മുസ്‌ലിം വിരുദ്ധ രാഷ്ട്രത്തിനകത്ത് പ്രവര്‍ത്തിച്ചുവരുന്ന ഇത്തരം കമ്പനികള്‍ മുസ്‌ലിം വസ്ത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതിനു പിന്നില്‍ രഹസ്യ നീക്കങ്ങളുണ്ട്.
കായികരംഗത്ത് മികച്ചുനില്‍ക്കുന്ന മുസ്‌ലിം സ്ത്രീകളെ ലക്ഷ്യം വച്ചാണ് നൈകിയുടെ ഈ ശ്രമം. മുസ്‌ലിം സ്ത്രീകള്‍ക്ക് അനുയോജ്യമല്ലാത്ത കായികമേഖലകളിലേക്ക് കൈ പിടിച്ച് കൊണ്ടുവരികയാണ് ഇവര്‍ ചെയ്യുന്ന ധര്‍മം. സ്ത്രീയുടെ ശരീര രൂപം പ്രത്യക്ഷമാകുന്ന രീതിയിലുള്ള കായികവസ്ത്രധാരണകള്‍ തികച്ചും അനിസ്‌ലാമികമാണ്.
എന്നാല്‍, കായികമത്സരങ്ങളില്‍ ഇത്തരം വസ്ത്രങ്ങള്‍ ധരിക്കാതെ പറ്റില്ല എന്നതാണ് യാഥാര്‍ഥ്യം. മുസ്‌ലിം സമുദായം ഈ രംഗങ്ങളില്‍ കുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കരുത്. ഇത്തരം കമ്പനികളുടെ ശ്രമങ്ങളില്‍ വശീകൃതരാകുന്നത് സൂക്ഷിക്കണം.
സഅദുദ്ദീന്‍.കെ, വേങ്ങര
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."