HOME
DETAILS

ആറാംക്ലാസുകാരി വീടിനുള്ളില്‍ മരിച്ച നിലയില്‍; മദ്യപാനിയായ ബന്ധുവിനെ കേന്ദ്രീകരിച്ച് അന്വേഷണം

  
backup
March 28 2017 | 18:03 PM

%e0%b4%86%e0%b4%b1%e0%b4%be%e0%b4%82%e0%b4%95%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b8%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf-%e0%b4%b5%e0%b5%80%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%81%e0%b4%b3%e0%b5%8d

കരുനാഗപ്പള്ളി: ആറാംക്ലാസുകാരിയെ കിടപ്പുമുറിയിലെ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത.
കുലശേഖരപുരം മാമ്പറ്റകിഴക്കതില്‍ പ്രസന്നന്‍-ഷൈല ദമ്പതികളുടെ മകള്‍ പ്രീതി(12)യെയാണ് ഇന്നലെ രാവിലെ മരിച്ച നിലയില്‍ കണ്ടത്. കുലശേഖരപുരം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. പരീക്ഷയായതിനാല്‍ തലേദിവസം രാത്രിയില്‍ത്തന്നെ മുറിയില്‍ കയറി കതകടച്ചിരുന്ന് പഠിക്കുകയായിരുന്നു കുട്ടിയെന്ന് വീട്ടുകാര്‍ പറഞ്ഞു.
ഇന്നലെ രാവിലെ മാതാവ് വിളിച്ചിട്ടും മുറിയില്‍ നിന്ന് പ്രതികരണമുണ്ടാകാഞ്ഞതിനെ തുടര്‍ന്ന് മൂത്തമകന്‍ പ്രവീണ്‍ വീടിന് പുറകുവശത്തെ ജനാല തുറന്ന് നോക്കിയപ്പോഴാണ് പെണ്‍കുട്ടിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടത്.
പ്രവീണിന്റെ നിലവിളികേട്ട് ഓടിക്കൂടിയവര്‍ മുറിയുടെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കയറിയെങ്കിലും പെണ്‍കുട്ടി മരിച്ചെന്നറിഞ്ഞതോടെ പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു.
മൃതദേഹത്തിന്റെ കാല്‍ മുട്ടുകള്‍ നിലത്തുകുത്തിയ നിലയിലായിരുന്നതിനാല്‍ മരണത്തില്‍ പൊലിസ് പ്രഥമദൃഷ്ട്യാ സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് സിറ്റിപൊലിസ് കമ്മിഷണര്‍ ഡോ.സതീഷ് ബിനോ സ്ഥലത്തെത്തി. കൊല്ലത്തുനിന്നും ഫോറന്‍സിക് വിദഗ്ധരെത്തി തെളിവുകളും ശേഖരിച്ചു.
പൊലിസ് കമ്മിഷണറുടെ സാന്നിധ്യത്തില്‍ത്തന്നെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. പെണ്‍കുട്ടി ഏറെനാളായി മാതാവിന്റെ സഹോദരിയുടെ വീട്ടില്‍ നിന്നാണ് പഠിച്ചിരുന്നത്. മരണത്തിന് തൊട്ടുമുന്‍പുള്ള ദിവസമാണ് കുട്ടി സ്വന്തം വീട്ടില്‍ തിരികെയെത്തിയത്.
പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവിനെ ചുറ്റിപ്പറ്റിയാണ് പൊലിസിന്റെ അന്വേഷണം. സ്ഥിരം മദ്യപാനിയായതാണ് ഇയാളിലേക്ക് അന്വേഷണം നീളുന്നത്. സമീപത്തു താമസിക്കുന്ന മുത്തച്ഛന്‍ തലേദിവസം രാത്രി പലഹാരവുമായി വന്നു വിളിച്ചെങ്കിലും പഠിക്കാനുള്ളതിനാല്‍ കുട്ടി മുറിക്കു പുറത്തുവന്നില്ലെന്ന് സഹോദരന്‍ പ്രവീണ്‍ പൊലിസിനോടു പറഞ്ഞു.
പൊതുവേ ശാന്തസ്വഭാവമുള്ളതും മറ്റുള്ളവരോട് അധികം ഇടപഴകാത്തതുമായ സ്വഭാവക്കാരിയാണ് പെണ്‍കുട്ടിയെന്ന് സഹപാഠികള്‍ പറയുന്നു. പട്ടാളത്തില്‍ ജോലിയുള്ള പിതാവ് അവധിക്കെത്തിയശേഷം അടുത്തിടെയാണ് തിരികെപ്പോയത്. പിതാവ് എത്തിയശേഷം ഇന്ന് സംസ്‌കാരം നടക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  2 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  2 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  2 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  2 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  2 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  2 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  2 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  2 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  2 days ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  2 days ago