HOME
DETAILS
MAL
അഫ്ഗാനില്‍ സൈനിക ഓപ്പറേഷന്; 20 പേര് കൊല്ലപ്പെട്ടു
backup
May 29 2018 | 20:05 PM
കാബൂള്‍: അഫ്ഗാനിസ്താനില്‍ സര്‍ക്കാര്‍ സൈന്യത്തിന്റെ ഓപ്പറേഷനില്‍ നിരവധി മരണം. കിഴക്കന്‍ അഫ്ഗാനിസ്താന് പ്രവിശ്യയായ നംഗര്‍ഹാറില്‍ സൈന്യം നടത്തിയ ഓപ്പറേഷനിലാണ് 20 സാധാരണക്കാര്‍ കൊല്ലപ്പെട്ടത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന സൈനിക നടപടിയുടെ ഭാഗമായായിരുന്നു തലസ്ഥാനമായ ജലാലാബാദിനടുത്ത് ഓപ്പറേഷന് നടന്നത്. ഇവിടെ എട്ടുപേര്‍ കൊല്ലപ്പെട്ടു. പ്രവിശ്യാ സെനറ്റ് സ്പീക്കര്‍ ഫസല്‍ ഹാദി മുസ്ലിംയാറിന്റെ ബന്ധുക്കളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. ജലാലാബാദിനടുത്ത ജില്ലയില്‍ സൈനിക നടപടിയില്‍ 12 പേര് സാധാരണക്കാര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. 28 പേര്‍ക്ക് പരുക്കേറ്റു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."