HOME
DETAILS

കടുത്ത നിലപാടുമായി വീണ്ടും ഹംഗറി: കുടിയേറ്റക്കാരെ സഹായിക്കുന്നതും ഇനി കുറ്റകൃത്യം

  
backup
May 29 2018 | 20:05 PM

%e0%b4%95%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%aa%e0%b4%be%e0%b4%9f%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f

ബുഡാപെസ്റ്റ്: കുടിയേറ്റക്കാര്‍ക്കും അഭയാര്‍ഥികള്‍ക്കുമെതിരേ കടുത്ത നടപടിയുമായി വീണ്ടും ഹംഗറി. ഹംഗറിയിലെത്തുന്ന കുടിയേറ്റക്കാരെ സഹായിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കിക്കൊണ്ടുള്ള പുതിയ നിയമമാണ് അണിയറയില്‍ ഒരുങ്ങുന്നത്.
രാജ്യത്ത് അഭയം തേടിയെത്തിയ അനധികൃത കുടിയേറ്റക്കാരെ സഹായിക്കുന്നതില്‍നിന്ന് നാട്ടുകാരെ തടയുന്ന നിയമത്തിന്റെ കരടുരൂപം സര്‍ക്കാര്‍ തയാറാക്കിക്കഴിഞ്ഞു.
കരടുരൂപം അപ്പടി പാര്‍ലമെന്റില്‍ പാസാകുകയാണെങ്കില്‍ കുടിയേറ്റക്കാര്‍ക്ക് ഇനിമുതല്‍ ഹംഗറിയില്‍ ദുരിതനാളുകളാകും വരാനിരിക്കുന്നത്.
കുടിയേറ്റക്കാര്‍ക്ക് ഭക്ഷണം കൊടുക്കുന്നതും അന്തിയുറങ്ങാനടക്കമുള്ള വിവരങ്ങള്‍ അടങ്ങിയ ലഘുലേഖകള്‍ പുറത്തിറക്കുന്നതുവരെ പുതിയ നിയമപ്രകാരം കടുത്തശിക്ഷ ലഭിക്കാവുന്ന കുറ്റമാകും. ഇവര്‍ക്കു നിയമസഹായം നല്‍കുന്നതും കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടേക്കും.
മറ്റ് യൂറോപ്യന്‍ യൂനിയന്‍ (ഇ.യു) അംഗരാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാരെ ഹംഗറിയിലേക്ക് കൈമാറുന്നതു തടയാന്‍ ഭരണഘടനാ ഭേദഗതിക്കും സര്‍ക്കാര്‍ ഒരുങ്ങുന്നുണ്ട്.
അടുത്തിടെ വീണ്ടും അധികാരത്തിലെത്തിയ വലതുപക്ഷ പോപുലിസ്റ്റ് പ്രധാനമന്ത്രി വിക്ടര്‍ ഒര്‍ബാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് ഇ.യുവിന്റെ കുടിയേറ്റ നയത്തെപ്പോലും തള്ളിക്കളഞ്ഞു പുതിയ നിയമ നിര്‍മാണത്തിന് ഒരുങ്ങുന്നത്.
തുടക്കം മുതല്‍ കുടിയേറ്റക്കാര്‍ക്കു മുന്നില്‍ അതിര്‍ത്തിയടച്ച് സുരക്ഷ ശക്തമാക്കിയ രാജ്യമാണ് ഹംഗറി.
ഒര്‍ബാന്റെ ഫിഡെസ് പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ട്. ഇതിനാല്‍ അടുത്തയാഴ്ച പാര്‍ലമെന്റില്‍ വയ്ക്കാനിരിക്കുന്ന ബില്‍ എളുപ്പത്തില്‍ പാസാകുമെന്നുറപ്പാണ്.
ആഭ്യന്തരയുദ്ധവും പട്ടിണിയും രൂക്ഷമായ സിറിയ, എരിത്രിയ എന്നിവിടങ്ങളില്‍നിന്നുള്ള 1,60,000ത്തോളം വരുന്ന അഭയാര്‍ഥികളെക്കൊണ്ട് നിറഞ്ഞ ഇറ്റലി, ഗ്രീസ് എന്നിവിടങ്ങളില്‍നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് ജനസംഖ്യാ അനുപാതം അനുസരിച്ച് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഇ.യു പദ്ധതി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇത് ഹംഗറി, പോളണ്ട്, ചെക്ക് റിപബ്ലിക്ക്, സ്ലോവാക്യ എന്നീ രാജ്യങ്ങള്‍ അംഗീകരിച്ചിട്ടില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊന്ന് മതിവരാതെ ഇസ്‌റാഈല്‍, ലബനാനില്‍ പരക്കെ വ്യോമാക്രമണം, കൊല്ലപ്പെട്ടവര്‍ 492ലേറെ 

International
  •  3 months ago
No Image

എം.എം ലോറൻസിന്റെ മൃതദേഹത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു; അന്ത്യയാത്രയിൽ നാടകീയത

Kerala
  •  3 months ago
No Image

അർജുനായുള്ള തിരച്ചിൽ ഇന്നും തുടരും; വെല്ലുവിളിയായി റെഡ് അലർട്ട്, കാണാതായിട്ട് 70 ദിവസം

Kerala
  •  3 months ago
No Image

തിരിച്ചടിച്ച് ഹിസ്ബുല്ല; രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇസ്‌റാഈൽ, മുന്നറിയിപ്പ് സൈറൺ

International
  •  3 months ago
No Image

ശ്രീലങ്ക ചൈനയോടടുക്കുമോയെന്ന ആശങ്കയിൽ ഇന്ത്യ; അദാനിയുടെ ലങ്കൻ നിക്ഷേപത്തെയും ബാധിക്കും

International
  •  3 months ago
No Image

ഇസ്‌റാഈൽ- ഹിസ്ബുല്ല സംഘർഷത്തെ തുടർന്ന് ഇറാൻ സൈന്യത്തിൽ വാക്കിടോക്കിക്ക് ഉൾപ്പെടെ വിലക്ക് 

International
  •  3 months ago
No Image

ഇരുപത്താറാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റ്റ് ഡിസംബർ 21 മുതൽ

Kuwait
  •  3 months ago
No Image

'മതേതരത്വം യൂറോപ്യന്‍ ആശയം, ഇന്ത്യക്ക് ആവശ്യമില്ല'; ഇന്ത്യയിലെ ജനങ്ങള്‍ മതേതരത്വത്തിന്റെ പേരില്‍ വഞ്ചിക്കപ്പെട്ടു; വിവാദ പ്രസ്താവനയുമായി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി

National
  •  3 months ago
No Image

കുമരകത്ത് കാര്‍ പുഴയിലേയ്ക്ക് മറിഞ്ഞ് അപകടം; രണ്ട് പേര്‍ മരിച്ചു

Kerala
  •  3 months ago
No Image

വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് പാർക്കിങ് ഫീസ് വേ​ഗത്തിൽ അടക്കാം;സൗ​ക​ര്യ​മൊരു​ക്കി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം

oman
  •  3 months ago