HOME
DETAILS
MAL
മീനാക്ഷിപുരത്ത് വെണ്ട കൃഷി വ്യാപകമാക്കുവാന്‍ തയ്യാറെടുപ്പുമായി കര്‍ഷകര്‍
backup
July 01 2016 | 06:07 AM
മീനാക്ഷിപുരം: ഓണം വിപണിക്കായി വെണ്ട കൃഷി വ്യാപകമാക്കുവാന്‍ തയ്യാറെടുപ്പുമായി കര്‍ഷകര്‍. മീനാക്ഷിപുരത്താണ് വെണ്ട വിളവെടുപ്പ് തകൃതിയായി നടക്കുന്നത്. കഴിഞ്ഞ സീസണില്‍ പയര്‍കൃഷി നടത്തിയ പ്രദേശത്താണ് ഇത്തവണ ഓണം ലക്ഷ്യമാക്കി വെണ്ടകൃഷി വ്യാപിപ്പിക്കുവാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് കര്‍ഷകര്‍ പറയുന്നു.
മറ്റുവിളകളെ പോലെ എട്ടിലധികം തവണ വിളവെടുക്കുവാന്‍ സാധിക്കുന്ന വെണ്ടക്ക് ജലസേചനം കുറവായി മാത്രമെ ആവശ്യമുള്ളൂ എന്നതാണ് ഇതിന്റെ മേന്മ. കീടങ്ങളുടെ ആക്രമണം കുറവായതിനാല്‍ പ്രദേശത്ത് വെണ്ടകൃഷി പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."