സി.എം ഉസ്താദ് കൊലപാതകം: പുനരന്വേഷണം ആവശ്യപ്പെട്ടുള്ള സമരത്തിന്റെ പ്രഥമ ഘട്ടം നാളെ
കാസര്‍കോട്: സമസ്ത വൈസ് പ്രസിഡന്റും നിരവധി മഹല്ലുകളുടെ ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകം സി.ബി.ഐയുടെ പ്രത്യേക സംഘത്തെക്കൊണ്ട് പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് നടത്തുന്ന സമരത്തിന്റെ പ്രഥമ ഘട്ടം നാളെ നടക്കും.
സംഭവം നടന്നിട്ട് ഏഴ് വര്‍ഷം പൂര്‍ത്തിയായിട്ടും പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ നിലവിലുള്ള സി.ബി.ഐ സംഘത്തിന് സാധിക്കാത്ത സാഹചര്യത്തിലാണിത്.
പ്രധാന മന്ത്രിക്ക് ഇ മെയിലും പോസ്റ്റ് കാര്‍ഡും എന്നിവ അയക്കുന്ന പ്രവര്‍ത്തനങ്ങളാണ് നാളെ നടക്കുന്നത്. എസ്.കെ.എസ്.എസ്.എഫ് ക്ലസ്റ്റര്‍, മേഖല, ജില്ല, കമ്മിറ്റികളും, മത ഭൗതിക കലാലയങ്ങളില്‍ ത്വലബ വിങും കാംപസ് വിങും നേതൃത്വം നല്‍കണമെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അഭ്യര്‍ഥിച്ചു.
www.pmindia.gov.in എന്ന വെബ്‌സൈറ്റില്‍ Write to the Prime Minister എന്ന ലിങ്ക് വഴിയാണ് സന്ദേശം അയക്കേണ്ടത്. PM narendra Modi, office South Block, Rai Sina Hill , New Delhi 110011 എന്ന വിലാസത്തില്‍ പോസ്റ്റ് കാര്‍ഡും അയക്കണം.
അയക്കേണ്ട മാറ്റര്‍:
Honourable Prime Minister
Re investigate the heinous and brutual murder of CM Abdullah Moulavi Chembarika, Manglore Qazi and vice president of Samastha Kerala Jamyiyyathul Ulama, largest religious organisation in Kerala with an efficient special CBI team. Bring culprits before the law and ensure justice without f-ai-l.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."