പുതിയ റവന്യു ഡിവിഷണല്‍ ഓഫിസ് പുനലൂരില്‍ ആരംഭിക്കണം: എന്‍.കെ പ്രേമചന്ദ്രന്
കൊല്ലം: ജില്ലയില്‍ അനുവദിച്ച പുതിയ റവന്യു ഡിവിഷണല്‍ ഓഫിസിന്റെ ആസ്ഥാനം പുനലൂരില്‍ സ്ഥാപിച്ച് പ്രവര്‍ത്തനം ആരംഭിക്കണമെന്ന് എന്‍.കെ പ്രേമചന്ദ്രന് എം.പി ആവശ്യപ്പെട്ടു.
പുനലൂരില്‍ ആര്.ഡി.ഒ ഓഫിസിന്റെ പ്രവര്‍ത്തനം ആരംഭിച്ചാല്‍ മാത്രമേ പുതിയ ഓഫിസിന്റെ പ്രയോജനം മലയോര ഗ്രാമപ്രദേശങ്ങള്‍ക്ക് ഉണ്ടാകുകയുള്ളൂ. എന്നാല്‍ ഓഫീസ് നഗരതുല്യമായ പ്രദേശത്തേക്ക് മാറ്റുന്നതിനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. വിശാലമായ ജനതാല്പര്യം കണക്കിലെടുക്കാതെ സങ്കുചിത രാഷ്ട്രീയ താല്പര്യം മുന്‍നിര്‍ത്തി ആര്.ഡി.ഒ ഓഫിസിന്റെ ആസ്ഥാനം പുനലൂരില്‍ നിന്ന് മാറ്റിയാല്‍ അതിന്റെ പ്രയോജനം ഉദ്യോഗസ്ഥര്‍ക്കും തല്പരകക്ഷികള്ക്കും മാത്രമേ ഉണ്ടാവുകയുള്ളൂ.
പുനലൂരിനോടൊപ്പം അനുവദിച്ച മറ്റ് റവന്യൂ ഡിവിഷണല്‍ ഓഫിസുകള്‍ പ്രവര്‍ത്തനസജ്ജമാകുമ്പോള്‍ കൊല്ലത്തെ രണ്ടാം ആര്.ഡി.ഒ ഓഫിസിന്റെ പ്രവര്‍ത്തനം പുനലൂരില്‍ ആരംഭിക്കുവാനുള്ള ഭരണപരമായ നടപടികള്‍ മനഃപൂര്‍വ്വം വൈകിപ്പിക്കുന്നു.
കൊല്ലത്തെ പുതിയ റവന്യു ഡിവിഷണല്‍ ഓഫിസിന്റെ പരിധിയില്‍ വരുന്ന 50 വില്ലേജുകളുടെ ഭൂമിശാസ്ത്രപരമായ കിടപ്പും യാത്രാസൗകര്യവും പരിഗണിച്ചാല്‍ ഏറ്റവും ഉത്തമമായ സ്ഥലം പുനലൂരാണെന്നിരിക്കെ ഓഫിസ് മാറ്റിക്കൊണ്ടുപോകുന്നതിനുള്ള ശ്രമം ജനവിരുദ്ധമാണെന്ന് എം.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."