HOME
DETAILS

മണ്ണ്-ജലസംരക്ഷണത്തിനായി 20.5 കോടി രൂപയുടെ പദ്ധതി

  
backup
March 28 2017 | 19:03 PM

%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%8d-%e0%b4%9c%e0%b4%b2%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%be%e0%b4%af%e0%b4%bf


വടക്കാഞ്ചേരി: സമഗ്ര നീര്‍ത്തട വികസനരേഖ, ജൈവകൃഷി വ്യാപനം,  ക്ഷീരസാഗരം, മാലിന്യ നിര്‍മ്മാര്‍ജനം, മത്സ്യശ്രീ, പ്ലാസ്റ്റിക് നിയന്ത്രണം, തുടങ്ങി ആറ് പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കി വടക്കാഞ്ചേരി  ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡണ്ട്  പി.പി സുനിത അവതരിപ്പിച്ചു. ഹരിത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ പദ്ധതികള്‍ നടപ്പിലാക്കുന്നതിനാണ് തീരുമാനം.  എരുമപ്പെട്ടി ആശുപത്രിയുടെ സമഗ്ര വികസനം ഉറപ്പു വരുത്തുമെന്ന് ബജറ്റ് പറയുന്നു. ഇതിന് വേണ്ടി കിഫ്ബിയില്‍ ഉള്‍പ്പെടുത്തി  10.16 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കും. എരുമപ്പെട്ടി പ്രീമെട്രിക് ഹോസ്റ്റലിന്റെ നിലവാരം ഉയര്‍ത്തും. ഇതിന്റെ ഭാഗമായി ഹോസ്റ്റലിനോട് ചേര്‍ന്ന് ഇന്‍ഡോര്‍ സ്റ്റേഡിയം  നിര്‍മ്മിയ്ക്കും. ഇതിന് 4.5 കോടി രൂപയുടെ പ്രൊപ്പോസല്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.  ജലസംരക്ഷണം ലക്ഷ്യം വെച്ച് വടക്കാഞ്ചേരി പുഴ സംരക്ഷിയ്ക്കാന്‍ നടപടി കൈകൊള്ളും.  ഇതിന്  27 കോടിയാണ് നീക്കിവച്ചത്. ഈ സാമ്പത്തിക വര്‍ഷം പ്രവര്‍ത്തനങ്ങള്‍ ആരംഭിയ്ക്കും.  
നീര്‍ത്തട സംരക്ഷണത്തിലൂന്നി മണ്ണ്  ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി  20.5 കോടി രൂപയുടെ  പദ്ധതി നടപ്പിലാക്കും.  പട്ടികജാതി കോളനികളുടെ വികസനത്തിനും ബജറ്റ്  ഊന്നല്‍ നല്‍കുന്നു. ജൈവ കൃഷി വ്യാപന പദ്ധതിയ്ക്ക് നേതൃത്വം നല്‍കുന്നത് ഗ്രാമീണ കര്‍ഷകര്‍ തന്നെയാകും. ഇതിന് വേണ്ടി പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും 'വൈസ് പ്രസിഡണ്ട് വൈസ് ചെയര്‍മാനുമായി പഞ്ചായത്ത് തല സമിതി യ്ക്ക് രൂപം നല്‍കും. ബ്ലോക്ക് തല ഫെഡറേഷനും രൂപം നല്‍കും.  കര്‍ഷകര്‍ ഉത്പാദിപ്പിയ്ക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഫെഡറേഷന്‍ മുഖേനയോ വഴിയോര വിപണന കേന്ദ്രങ്ങള്‍  വഴിയോ വിറ്റഴിയ്ക്കും.  ചാണകപ്പൊടി, അരി, അരിപ്പൊടി, നിര്‍മ്മാണ ഗ്രൂപ്പുകള്‍ക്കും രൂപം നല്‍കും.  ഇളനീരിന്റെ വിപണനവും പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കും. ഭൗമ സൂചിക അവാര്‍ഡ് ലഭിച്ച ചെങ്ങാലിക്കോടന്‍ നേന്ത്രവാഴയുടെ ഉത്പാദനം മുതല്‍ വിപണനം വരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ക്ഷീര നഗരം എന്ന പദ്ധതി ഇനി മുതല്‍ ക്ഷീരസാഗരം  എന്ന പേരില്‍ നടപ്പിലാക്കും. ഈ പേരില്‍  200 ഡയറി ഗ്രൂപ്പുകള്‍ ആരംഭിയ്ക്കും. മാലിന്യ നിര്‍മ്മാര്‍ജനത്തിന്റെ ഭാഗമായി വിപുലമായ ബോധ വല്‍ക്കരണ പരിപാടി സംഘടിപ്പിയ്ക്കും. മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുന്നതിനായി തൊഴിലുറപ്പ് പദ്ധതി മുഖേന മത്സ്യകുളങ്ങള്‍  നിര്‍മ്മിയ്ക്കും.  
മത്സ്യഫെഡില്‍ നിന്നാണ് മത്സ്യക്കുഞ്ഞുങ്ങളെ ശേഖരിയ്ക്കുക. വിളവെടുത്ത് വഴിയോര വിപണന കേന്ദങ്ങളിലൂടെ വിറ്റഴിയ്ക്കും. പ്ലാസ്റ്റിക് നിയന്ത്രണത്തിന് വിപുലമായ പദ്ധതിയ്ക്ക് രൂപം നല്‍കും. 50 േൈമക്രാണില്‍ താഴെയുള്ള പ്ലാസ്റ്റിക്  ക്യാരി ബാഗുകള്‍ ബ്ലോക്ക് അതിര്‍ത്തിയില്‍ നിരോധിയ്ക്കും. എല്ലാ പഞ്ചായത്തുകളിലും തുണി സഞ്ചി യൂണിറ്റുകള്‍ ആരംഭിയ്ക്കുമെന്നും ബജറ്റ് പറയുന്നു. അവതരണ യോഗത്തില്‍ പ്രസിഡണ്ട്  എസ്. ബസന്ത് ലാല്‍ അധ്യക്ഷനായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  37 minutes ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  42 minutes ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  an hour ago
No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  an hour ago
No Image

2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്

uae
  •  an hour ago
No Image

ടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ

qatar
  •  2 hours ago
No Image

സമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം

Kerala
  •  2 hours ago
No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  2 hours ago
No Image

ടൂറിസ്‌റ്റ് വീസ നല്കുന്നതിന് പുതിയ ഉപകരണം പുറത്തിറക്കി സഊദി

Saudi-arabia
  •  3 hours ago
No Image

1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പെടണം: സമസ്ത

Kerala
  •  3 hours ago