HOME
DETAILS

നീര്‍മാതളത്തിന്‍ ചുവട്ടില്‍ അവര്‍ ഒത്തുകൂടി

  
backup
May 30 2018 | 02:05 AM

%e0%b4%a8%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a4%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%81%e0%b4%b5%e0%b4%9f%e0%b5%8d%e0%b4%9f

 

എരുമപ്പെട്ടി: നീര്‍മാതളത്തിന്‍ കീഴില്‍ കലാകാരന്‍മാര്‍ ഒത്തുകൂടിയപ്പോള്‍ ക്യാന്‍വാസുകളില്‍ വിരിഞ്ഞത് ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍.എരുമപ്പെട്ടി ത്രീ റോസസിന്റെ നേതൃത്വത്തിലാണ് എരുമപ്പെട്ടി ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നീര്‍മാതളം എന്ന പേരില്‍ ചിത്രകലാ ക്യാംപ് സംഘടിപ്പിച്ചത്.
ചുമര്‍ ചിത്രകലയിലെ ഏഷ്യന്‍ റെക്കോര്‍ഡര്‍ അരുണ്‍ അരവിന്ദ് ഉള്‍പ്പടെയുള്ള കലാകാരന്‍മാര്‍ ചായ ചെപ്പില്‍ നിറങ്ങള്‍ ചാലിചപ്പോള്‍ കാന്‍വാസുകളില്‍ ജനിച്ചത് തുല്യതയില്ലാത്ത ഭാവനകളാണ്.
കലാകാരന്മാര്‍ക്ക് അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുവാനും ആശയങ്ങള്‍ പങ്ക് വെച്ച് ചിത്രകലയിലെ അനന്ത സാധ്യതകളെ കുറിച്ച് പുതിയ അറിവുകള്‍ നേടുവാനും ക്യാംപില്‍ പങ്കെടുത്തവര്‍ക്ക് സാധിച്ചുവെന്ന് സംഘാടക ധന്യമനോജ് പറഞ്ഞു.
ചിത്രകലാ ക്യാംപില്‍ വേറിട്ട അനുഭവമായത് ഇരട്ട സഹോദരിമാരുടെ ചിത്ര രചനയാണ്.വടക്കാഞ്ചേരി പാര്‍ലിക്കാട് മുല്ലക്കപറമ്പില്‍ അലി, ഷെമീജ എന്നിവരുടെ മക്കളായ അസ്‌ന, തസ്‌നി എന്നിവരാണ് വര്‍ണങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ത്തത്. പ്ലസ് ടൂ വിദ്യാര്‍ഥികളായ ഇവര്‍ ജനനം പോലെ തന്നെ ഓരോ കാന്‍വാസിലും ഒരുമിച്ചാണ് ഭാവനകള്‍ക്ക് നിറങ്ങള്‍ നല്‍കിയത്.
ചിത്രരചനയില്‍ സംസ്ഥാനതലം ഉള്‍പ്പടെ നിരവധി സമ്മാനങ്ങള്‍ കരസ്ഥമാക്കിയ സഹോദരിമാര്‍ ആദ്യമായാണ് അക്കര്‍ലിക്ക് വര്‍ണത്തില്‍ വരയ്ക്കുന്നത്. അതുപോലെ തന്നെ ക്യാംപില്‍ ജീവന്‍കൊണ്ട മികവുറ്റ സൃഷ്ടികള്‍ ഓരോ കലാകാരന്റേയും രചനാ വൈഭവം വിളിച്ചോതുന്നവയായിരുന്നു. കുട്ടികളുടെ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി ചിത്ര രചന മത്സരവും ഒരുക്കിയിരുന്നു. പ്രശസ്ത ചിത്രകലാകാരനും ശില്‍പിയും കാലടി സംസ്‌കൃത സര്‍വകലാശാല അസി. പ്രഫസറുമായ ഡോ.ടി.ജി ജ്യോതിലാല്‍ ക്യാംപില്‍ പങ്കെടുത്ത് അഭിപ്രായങ്ങള്‍ പങ്ക് വെച്ചത് കലാകാര്‍ക്ക് വലിയ പ്രോത്സാഹനമായി മാറി.ചിത്രകലാ ക്യാമ്പിന് സംഘാടകരായ എന്‍.പി.ശ്രീകുമാര്‍, ധന്യ മനോജ്, ബാബുരാജ്,എം.എസ്.രാമകൃഷ്ണന്‍ മാസ്റ്റര്‍, ഹേമ ശശികുമാര്‍, ഡോ.സുലേഖ അബ്ദുള്‍ അസീസ് നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  3 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  4 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  4 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  4 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  5 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  5 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  5 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  5 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  5 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  6 hours ago