HOME
DETAILS

ഇതര സംസ്ഥാന ചരക്കുലോറികളില്‍ കഞ്ചാവ് കടത്ത് സജീവം

  
backup
March 28 2017 | 19:03 PM

%e0%b4%87%e0%b4%a4%e0%b4%b0-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%9a%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b2%e0%b5%8b%e0%b4%b1%e0%b4%bf%e0%b4%95%e0%b4%b3


വാടാനപ്പള്ളി: ആംബുലന്‍സിന്റെ മാതൃകയിലാക്കിയ വാഹനങ്ങളും ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള ചരക്ക് ലോറികളും കേരളത്തിലേക്കുള്ള കഞ്ചാവ് ലഹരി വസ്തുക്കളുടെ വിപണന മാര്‍ഗങ്ങളാകുന്നു.
പാലക്കാട് കോടതി പരിസരത്ത് നിന്ന് വലപ്പാട് പൊലിസ് പിടികൂടിയ ചാവക്കാട് അകലാട് മൂന്നേനി സ്വദേശി നെയ്യൂരാന്‍ ഷറഫു എന്ന അഷ്‌റഫില്‍ നിന്നാണ് ലഹരി മാഫിയാ സംഘത്തിന്റെ പുതിയ വിപണന തന്ത്രങ്ങളെകുറിച്ച് പൊലിസിന് വിവരം ലഭിക്കുന്നത്. കഞ്ചാവിനൊപ്പം മദ്യവും മറ്റ് ലഹരി വസ്തുക്കളും കേരളത്തിലെത്തിക്കാന്‍ ലഹരി മാഫിയാ സംഘം നൂതന മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതായാണ് കണ്ടെത്തല്‍. വാടകക്കെടുത്ത വാഹനങ്ങളില്‍ കൃത്രിമ അറകള്‍ നിര്‍മിച്ചും വാഹനങ്ങള്‍ ആംബുലന്‍സിന്റെ മാതൃകയില്‍ വ്യാജമായി നിര്‍മ്മിച്ചുമാണ് ലഹരി മാഫിയാ സംഘം ഈരംഗത്ത് പിടിമുറുക്കിയിരിക്കുന്നത്.
2015ല്‍ 10 കിലോ കഞ്ചാവുമായി ഷൊര്‍ണൂര്‍ പൊലിസും 2016ല്‍ എട്ട് കിലോ കഞ്ചാവുമായി പാലക്കാട് ഹേമാംബിക പൊലിസും അഷ്‌റഫിനെ പിടികൂടിയിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് അരിയും സവാളയും കയറ്റി വരുന്ന ലോറികളിലാണ് കഞ്ചാവ് ഉള്‍പ്പടേയുള്ള ലഹരി വസ്തുക്കള്‍ കടത്തുന്നത്. വളം കൊണ്ടുവരുന്നവണ്ടിയില്‍ കഞ്ചാവ് കടത്തുകയാണെങ്കില്‍ വളത്തിന്റെ രൂക്ഷഗന്ധം മൂലം കഞ്ചാവിന്റെ മണം തിരിച്ചറിയില്ലെന്ന പഴുതും ഉപയോഗിക്കുന്നു. ചെക്ക് പോസ്റ്റിലെ പരിശോധനയ്‌ക്കൊപ്പം മറ്റ് പ്രധാന കേന്ദ്രങ്ങളിലെ തടസ്സങ്ങളും ഒഴിവാക്കാന്‍ വ്യാജമായി നിര്‍മിച്ച ആംബുലന്‍സിലൂടെയുള്ള ലഹരി വസ്തുക്കളുടെ വിപണനത്തെയും ഇവര്‍ ആയുധമാക്കി. അറസ്റ്റിലായ നെയ്യൂരാന്‍ ഷറഫു എന്ന അഷ്‌റഫിന്റെ സംഘത്തിലുള്ളവരില്‍ ഏറെപേരും ഇയാളുടെ കഞ്ചാവ് വിപണന രംഗത്തെ കൂട്ടാളികളാണ്. അകലാട് മേഖലയില്‍ ഓടിക്കൊണ്ടിരിക്കുന്ന ചരക്ക് ലോറികളില്‍ നിന്ന് കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകളുടെ കെട്ടുകള്‍ റോഡരികിലേക്ക് എറിഞ്ഞുകൊടുക്കുകയാണ് മാഫിയാ സംഘത്തിന്റെ രീതി.
വഴിയില്‍ കാത്തു നില്‍ക്കുന്ന സംഘാംഗങ്ങള്‍ കഞ്ചാവ് ഉടന്‍ എടുത്തുമാറ്റുകയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി വിപണനം നടത്തുകയും ചെയ്യും. അകലാട് മേഖലയില്‍ ഏക്കര്‍ കണക്കിന് വിസ്തൃതിയുള്ള രാമച്ചം പാടങ്ങളും കഞ്ചാവ് ലഹരി മാഫിയാ സംഘത്തിന്റെ് ഒളിസങ്കേതങ്ങളാണ്. രാമച്ചം പാടങ്ങളില്‍ കുഴിച്ചിടുന്ന കഞ്ചാവ് ആവശ്യക്കാര്‍ക്ക് അപ്പപ്പോള്‍ വിതരണം ചെയ്യും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കട്ടിങ് പ്ലയര്‍ കൊണ്ട് തലയ്ക്കടിച്ചുകൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തു; വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  23 days ago
No Image

ശ്വാസം മുട്ടി ഡല്‍ഹി; പുകമഞ്ഞ് രൂക്ഷം , വായു ഗുണനിലവാരം 500ല്‍

National
  •  23 days ago
No Image

പുരുഷന്‍മാരെ ഇന്ന് നിങ്ങളുടെ ദിനമാണ്...! ഹാപ്പി മെന്‍സ് ഡേ

Kerala
  •  23 days ago
No Image

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് ആശ്വാസം; മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രിംകോടതി

Kerala
  •  23 days ago
No Image

ആലപ്പുഴയില്‍ 'ദൃശ്യം' മോഡല്‍ കൊലപാതകം; യുവതിയ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; കരൂര്‍ സ്വദേശി കസ്റ്റഡിയില്‍

Kerala
  •  23 days ago
No Image

2023ല്‍ ലണ്ടനില്‍ സവര്‍ക്കെതിരെ നടത്തിയ പരാമര്‍ശം; ചെറുമകന്റെ പരാതിയില്‍ രാഹുല്‍ ഗാന്ധിക്ക് സമന്‍സ്  

National
  •  23 days ago
No Image

മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

Kerala
  •  23 days ago
No Image

തെല്‍ അവീവിന് നേരെ വീണ്ടും ഹിസ്ബുല്ലയുടെ റോക്കറ്റ്; ഒരു മരണം, നിരവധി പേര്‍ക്ക് പരുക്ക്,  വീടുകളും കെട്ടിടങ്ങളും തകര്‍ന്നു, വാഹനങ്ങള്‍ക്കും കേടുപാട്

International
  •  23 days ago
No Image

കെ.എ.എസ് ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറിക്ക് കത്തുനൽകി; ഐ.എ.എസ് കസേര വേണം

Kerala
  •  23 days ago
No Image

സംഘര്‍ഷം തടയുന്നതില്‍ പരാജയപ്പെട്ടു, പരിഹരിക്കാന്‍ ആത്മാര്‍ഥമായി ഇടപെടണം; കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ ആര്‍.എസ്.എസും എ.ബി.വി.പിയും  

National
  •  23 days ago