പഞ്ചായത്ത് ഭരണസമിതി യോഗത്തിലേക്ക് ഡി.വൈ.എഫ്.ഐ പ്രതിഷേധ മാര്‍ച്ച്
നാദാപുരം: പഞ്ചായത്തു ഭരണസമിതി യോഗത്തിലേക്ക് ഡി.വൈ.എഫ്.ഐ പ്രതിഷേധ മാര്‍ച്ച് നടത്തി. ഇതോടെ യു.ഡി.എഫ് അംഗങ്ങളും സമരക്കാരും തമ്മില്‍ ഏറെനേരം വാക്കേറ്റമുണ്ടായി.
കല്ലാച്ചിയിലെ മാലിന്യങ്ങള്‍ നീക്കാന്‍ നടപടി ആവശ്യപ്പെട്ടു ഹാളിനു പുറത്തു മുദ്രാവാക്യം മുഴക്കിയ പ്രവര്‍ത്തകരെ സ്ഥലത്തെത്തിയ പൊലിസ് തടഞ്ഞു. ഇതിനിടയില്‍ അംഗങ്ങള്‍ യോഗ നടപടികള്‍ പൂര്‍ത്തിയാക്കി. സംഭവ സമയം പ്രതിപക്ഷ മെംബര്മാരടക്കം യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു. നാദാപുരം - കല്ലാച്ചി ഭാഗങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനം നടത്താന്‍ ഒരു മാസം മുന്‍പ് നാലു ലക്ഷം രൂപയുടെ ടെന്‍ഡര്‍ നല്‍കിയതായും കരാറുകാര്‍ ഏറ്റെടുക്കാത്തതിനാലാണ് നടപടി വൈകിയതെന്നുമാണ് ഭരണസമിതി അംഗങ്ങള്‍ പറയുന്നത്. ഇതേ തുടര്‍ന്ന് റീ ടെന്‍ഡര്‍ നടപടികള്‍ തീരുമാനിക്കാനാണ് ഇന്നലെ യോഗം വിളിച്ചു ചേര്‍ത്തതെന്നും ഇതിനിടയില്‍ യോഗം അലങ്കോലപ്പെടുത്താന്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ ശ്രമം അപലപനീയമാണെന്നും പ്രസിഡന്റ് എം.കെ സഫീറ, വൈസ് പ്രസിഡന്റ് സി.വി കുഞ്ഞികൃഷ്ണന് അറിയിച്ചു.
നേരത്തെ മാലിന്യപ്ലാന്റായി പ്രവര്‍ത്തിച്ചിരുന്ന പാലോംചാലക്കുന്നില് ഹരിത കേരളം പദ്ധതിയുടെ ഭാഗമായി അവിടെയുള്ള മാലിന്യങ്ങള്‍ നീക്കാന്‍ 13 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. തുക ഉപയോഗിച്ച് പ്ലാന്റില്‍ എം.ആര്.എഫ് കേന്ദ്രം തുടങ്ങാനാണ് കലക്ടര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിലെ തീരുമാനം. എന്നാല്‍ പരിസരത്തെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഈ തീരുമാനത്തെയും എതിര്‍ക്കുകയാണെന്ന് ഭരണസമിതി കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."