മണ്ണാര്‍ക്കാട്ടെ നഗര വികസനം: നിയമസഭയില്‍ ഷംസുദ്ദീന് സബ്മിഷന് അവതരിപ്പിച്ചു
മണ്ണാര്‍ക്കാട്: കോഴിക്കോട് - പാലക്കാട് ദേശീയ പാത 966ലെ മണ്ണാര്‍ക്കാട് ടൗണില്‍ റോഡ് വീതികൂട്ടി നവീകരിക്കുന്നതിനുളള പ്രൊപ്പോസല്‍ ഉടന്‍ തന്നെ ഭരണാനുമതിക്കായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന് നല്‍കുമെന്ന് അഡ്വ.എന്‍ ഷംസുദ്ദീന് എം.എല്‍.എയുടെ സബ്മിഷന് മറുപടിയായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് നിയമസഭയില്‍ അറിയിച്ചു. നഗരത്തിലെ ഗതാഗതക്കുരുക്ക് മൂലം യാത്രക്കാരും, വ്യാപാരികളും, വിദ്യാര്‍ഥികളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ എം.എല്‍.എ സബ്മിഷനിലൂടെ ചൂണ്ടിക്കാട്ടി.
പ്രദേശത്തെ റോഡ് വീതികൂട്ടി നടപ്പാതയോടെയുളള ഓടനിര്‍മ്മിച്ച് നവീകരിക്കുന്നതിനുളള പ്രവര്‍ത്തി മോര്‍ത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടതിനാല്‍ ദേശീയപാത വിഭാഗം തയ്യാറാക്കിയ 10.5 കോടിയുടെ എസ്റ്റിമേറ്റ് കേന്ദ്ര ഉപരിതല മന്ത്രാലയത്തില്‍ സമര്‍പ്പിക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
കൂടാതെ ഓപ്പറേഷന് അനന്തയുടെ ഭാഗമായി പൊളിച്ച കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ റോഡിന്റെ ഇരുവശങ്ങളിലും കൂടിക്കിടക്കുന്നതിന്റെ പ്രശ്നങ്ങളും നിയമസഭയില്‍ ചൂണ്ടിക്കാട്ടി. ഇതിലും ആവശ്യമായ നടപകള്‍ സ്വീകരിക്കുമെന്ന് മന്ത്രി മറപുടി നല്കി.
ഇ.എസ്.ഐ. ഡിസ്പെന്‍സറി ആശുപത്രിയാക്കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."