HOME
DETAILS

കരിങ്ങോള്‍ചിറയുടെ ടൂറിസം മോഹങ്ങള്‍ക്ക് ചിറക് മുളക്കുന്നു തീരത്ത് പാര്‍ക്കും പൈതൃക മ്യൂസിയവും സ്ഥാപിക്കുമെന്ന് എം.എല്‍.എ

  
backup
March 28 2017 | 19:03 PM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b5%8b%e0%b4%b3%e0%b5%8d%e2%80%8d%e0%b4%9a%e0%b4%bf%e0%b4%b1%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%9f%e0%b5%82%e0%b4%b1%e0%b4%bf%e0%b4%b8

                                                              

പുത്തന്‍ചിറ: നോക്കെത്താദൂരം പരന്ന് കിടക്കുന്ന പ്രകൃതി രമണീയമായ കരിങ്ങോള്‍ചിറയുടെ  മനോഹാരിതക്ക് മാറ്റ് കൂട്ടാന്‍  പുഴയോരത്ത് പാര്‍ക്കും  പൈതൃക  മ്യൂസിയവും വരുന്നു.  
ദേശാടന പക്ഷികള്‍ ഉള്‍പ്പടെ  നിരവധി  നീര്‍പക്ഷികളുടെ  പറുദീസയായ കരിങ്ങോള്‍ചിറയില്‍ മനോഹരമായ   കാഴ്ചകള്‍ കാണാനും വിശ്രമിക്കുന്നതിനുമായി  നിത്യേന ധാരാളം ആളുകള്‍  എത്തുന്നുണ്ട്.  സഞ്ചാരികള്‍ക്ക് കൂടുതല്‍  സൗകര്യങ്ങളൊരുക്കി കരിങ്ങോള്‍ചിറയെ ഒരു  വിനോദസഞ്ചാര കേന്ദ്രമാക്കി  വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ അധികൃതരുടെ  ഭാഗത്ത്  നിന്ന്  ആരംഭിച്ച് കഴിഞ്ഞു.
കഴിഞ്ഞ  ദിവസം  കരിങ്ങോള്‍ചിറയില്‍ ജനകീയ  കൂട്ടായ്മയുടെ  ആഭിമുഖ്യത്തില്‍ നടന്ന കരിമീന്‍ ഫെസ്റ്റ്  ഉദ്ഘാടനം  ചെയത് അഡ്വ.  വി.ആര്‍ സുനില്‍കുമാര്‍  എം.എല്‍.എ  പാര്‍ക്കിന് പച്ചകൊടി കാട്ടി. എം.എല്‍.എ ഫണ്ടില്‍  നിന്ന്  കരിങ്ങോള്‍ചിറ പാര്‍ക്കിനും സോളാര്‍ ഹൈമാസ്റ്റ് ലൈറ്റിനും തുക  അനുവദിക്കുമെന്ന് എം.എല്‍.എ പ്രഖ്യാപിച്ചതോടെ  നാട്ടുകാര്‍ വലിയ  പ്രതീക്ഷയിലാണ്.
അഞ്ച്  പതിറ്റാണ്ട് മുന്‍പ് വരെ കോട്ടപ്പുറം ചന്തയിലേക്ക് ജലഗതാഗതം നടന്നിരുന്ന  ചരിത്രമുറങ്ങുന്ന  കരിങ്ങോള്‍ചിറയുടെ  തീരത്തിന്റെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനായി   ഇവിടെ  പാര്‍ക്കും പൈതൃക  മ്യൂസിയവും സ്ഥാപിക്കണമെന്നത് നാട്ടുകാരുടെ  ചിരകാലാഭിലാഷമാണ്. കരിങ്ങോള്‍ചിറ പുഴയുടെ  ഓരം ചേര്‍ന്നുള്ള യാത്ര  അവിസ്മരണീയമായ കാഴ്ചാനുഭവമാണ് സഞ്ചാരികള്‍ക്ക് നല്‍കുന്നത്.
താമരകോഴി, കരിന്തലയന്‍ ഐബീസ് ഇനത്തില്‍പെട്ട കൊക്കുകള്‍, വെള്ളരികൊക്കുകള്‍, താറാവ് എരണ്ടകള്‍, കല്ലന്‍ എരണ്ടകള്‍, ചട്ടുകകൊക്ക്, പുളിച്ചുണ്ടന്‍ കൊതുമ്പന്നം, ആളകള്‍, പച്ച ഇരണ്ട, ചേരക്കോഴി, വര്‍ണ്ണ കൊക്ക്, നീര്‍കാക്കകള്‍, കുളക്കോഴി തുടങ്ങിയ  നിരവധി  നീര്‍പക്ഷികളെയും ദേശാടന പക്ഷികളെയും  ഇവിടെ  കാണാം.
ഈ മനോഹര കഴ്ചകള്‍ കാണുന്നതിനായി ഗ്രാമീണ ടൂറിസം  പദ്ധതിയില്‍ ഉള്‍പ്പടുത്തി ഇവിടെ  ഉല്ലാസ  ബോട്ട്  യാത്രക്ക് അവസരമൊരുക്കണമെന്നും നാട്ടുകാര്‍  ആവശ്യപ്പെടുന്നുണ്ട്.
കരിങ്ങോള്‍ചിറയിലുള്ള  പൈതൃക സ്മാരകങ്ങള്‍ മുസ്‌രിസ് പൈതൃക  പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൈതൃക  മ്യൂസിയവും വായനശാലയുമാക്കി സംരക്ഷിക്കാനും നീക്കമുണ്ട്.  കരിങ്ങോള്‍ചിറയുടെ  സമഗ്ര  വികസനം  മുന്നില്‍  കണ്ട്  ഏതാനും  മാസം മുന്‍പ് പ്രവര്‍ത്തനമാരംഭിച്ച കരിങ്ങോള്‍ച്ചിറ  ജനകീയ  കൂട്ടായ്മയുടെ  ഇടപെടലുകള്‍ ഇവിടെ  പാര്‍ക്ക് യാഥാര്‍ഥ്യമാക്കുന്നതില്‍ നിര്‍ണ്ണായ പങ്കാണ് വഹിച്ചത്.
കരിങ്ങോള്‍ചിറയിലെ   വൈവിദ്യമാര്‍ന്ന മത്സ്യ  സമ്പത്ത്  വീണ്ടെടുത്ത് സംരക്ഷിക്കാന്‍ നടപടിയുണ്ടായാല്‍   അപൂര്‍വ്വ ഇനം പുഴമീനുകളുടെ വിപണന കേന്ദ്രമായും കരിങ്ങോള്‍ചിറ വളരും. കരിങ്ങോള്‍ചിറ റഗുലേറ്റര്‍  കം ബ്രിഡ്ജിന്റെ നിര്‍മാണം  ത്വരിത ഗതിയില്‍ പുരോഗമിക്കുന്നുണ്ട്.
മാള കൊടുങ്ങല്ലൂര്‍  പൊതുമരാമത്ത്  റോഡിലുള്ള   കരിങ്ങോള്‍ചിറയിലെ പുതിയ  പാലം പണി  പൂര്‍ത്തിയാകുന്നതോടെ  വികസനത്തിന് വേഗത  വര്‍ധിക്കാന്‍ അനുകൂല  സാഹചര്യമൊരുങ്ങും.
 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  33 minutes ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  2 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  2 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  3 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  3 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  5 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  5 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  5 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  5 hours ago