HOME
DETAILS
MAL
നിപാ: പ്രതിരോധ പ്രവര്‍ത്തനത്തിനായി തൃശൂരില്‍ നിന്നുമൊരു കുടുംബം
backup
May 30 2018 | 04:05 AM
പേരാമ്പ്ര: നിപാ വൈറസിനെതിരേ പ്രതിരോധ പ്രവര്‍ത്തനം നടത്താന്‍ തൃശൂരില്‍ നിന്ന് കുടുംബമെത്തി.
സല്‍സബീര്‍ ഗ്രീന്‍ സ്കൂളിന്റെ പ്രിന്‍സിപ്പല്‍ കിരാലൂരിലെ സൈനബ, ഭര്‍ത്താവും പരിസ്ഥിതി പ്രവര്‍ത്തകനുമായ പി.ടി.എം ഹുസൈന്, മക്കളായ അഥീന സുന്ദര്‍, ഫൈഖ് സെയ്ദ്, അജീഷ എന്നിവരാണ് ലഘുലേഖയുമായി പേരാമ്പ്രയിലെത്തിയത്.
ദയ പാലിയേറ്റിവ് ക്ലിനിക്കിലെത്തിയ ഇവര്‍ നിലവിലുള്ള അവസ്ഥ ചോദിച്ചു മനസിലാക്കി. സാമൂഹ്യ പ്രവര്‍ത്തകനായ സമദ് പയ്യോളിയും ഒപ്പമുണ്ടായിരുന്നു. ചങ്ങരോത്ത്, കുറ്റ്യാടി, നാദാപുരം മേഖലകളിലും ഇവര്‍ സന്ദര്‍ശനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."